Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ, സിറിയ ആഭ്യന്തര മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ദോഹ: ഖത്തറും സിറിയയും തമ്മിലുള്ള സഹകരണ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രിയും ഇന്റേണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി സിറിയൻ ആഭ്യന്തര മന്ത്രി അനസ് ഖത്താബുമായി കൂടിക്കാഴ്ച നടത്തി. സിറിയ സന്ദർശനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ദമസ്കസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ ബന്ധങ്ങളും അവ കൂടുതൽ വികസിപ്പിക്കാനുള്ള വഴികളുംചർച്ചയായി. പ്രത്യേകിച്ച് സുരക്ഷാ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു പരസ്പര താൽപര്യമുള്ള വിഷയങ്ങളും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

