ദുരിതാശ്വാസ മേഖലകളിലെ യു.എൻ ഏജൻസികളെ ഖത്തർ പിന്തുണക്കുന്നു
text_fieldsദോഹ: നയതന്ത്ര ശ്രമങ്ങളിലൂടെ മധ്യസ്ഥത നടത്തിയും മാനുഷിക പ്രവർത്തനങ്ങൾ നടത്തിയും അന്താരാഷ്ട്ര സഹകരണത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രധാനപ്പെട്ട ഘടകമായാണ് ഖത്തർ പ്രവർത്തിക്കുന്നതെന്ന് യു.എൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.
മാനുഷിക -ദുരിതാശ്വാസ മേഖലകളിൽ പ്രവർത്തിക്കുന്ന വിവിധ യു.എൻ ഏജൻസികളെ പിന്തുണക്കുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. വർധിച്ചുവരുന്ന ആഗോള മാനുഷിക ആവശ്യങ്ങൾ കണക്കിലെടുത്ത്, യു.എന്നുമായി ഖത്തർ മൾട്ടി ഇയർ സംവിധാനം ഒപ്പിട്ടത് പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ധനസഹായം നൽകുക മാത്രമല്ല, സഹായം ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നു.
നവംബറിൽ സാമൂഹിക വികസനത്തിനായുള്ള ലോക ഉച്ചകോടിക്ക് ഖത്തർ ആതിഥേയത്വം വഹിക്കുമെന്നും പരിപാടിയിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കുമെന്നും യു.എൻ വക്താവ് കൂട്ടിച്ചേർത്തു. ഖത്തറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ പ്രതികരിച്ച സ്റ്റെഫാൻ ഡുജാറിക്, എല്ലാ രാജ്യങ്ങളും സംഭവത്തിൽ അപലപിക്കുകയും ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്തുവന്നതായും പറഞ്ഞു.
ഇത് ഖത്തറിന്റെ മധ്യസ്ഥ ഇടപെടലുകൾക്കുള്ള അംഗീകരമാണ്. ഖത്തറിന്റെ പരമാധികാരത്തിനു നേരെയുണ്ടായ ആക്രമണത്തിൽ ഉടൻതന്നെ യു.എൻ സെക്രട്ടറി ജനറൽ അപലപിച്ചിരുന്നു.
കൂടാതെ, സുരക്ഷ കൗൺസിൽ യോഗം ചേർന്ന് ഐകകണ്ഠ്യേന ആക്രമണത്തെ അപലപിക്കുകയും ഖത്തറിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

