ദക്ഷിണാഫ്രിക്കയിലെ അനാഥബാല്യങ്ങൾക്ക് പിന്തുണയുമായി ഖത്തർ
text_fieldsനെൽസൺ മണ്ടേല ദിനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ അനാഥാലയങ്ങൾക്ക് ഖത്തറിന്റെ സാമ്പത്തിക സഹായവുമായി നയതന്ത്ര പ്രതിനിധികൾ എത്തിയപ്പോൾ
ദോഹ: നെൽസൺ മണ്ടേല അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ അനാഥബാല്യങ്ങൾക്ക് ഖത്തറിന്റെ കരുതൽ. പുമലാംഗയിലുള്ള ഉതാണ്ടു അനാഥാലയത്തിനുള്ള ധനസമാഹരണത്തിൽ പങ്കുചേർന്നാണ് ഖത്തർ അനാഥകൾക്കുള്ള പിന്തുണ അറിയിച്ചത്.
ദക്ഷിണാഫ്രിക്കയിലെ ഖത്തർ എംബസി ആക്ടിങ് ചാർജ് ഡി അഫേഴ്സ് ഖാലിദ് മുഹമ്മദ് അൽ ഷർഷാനി, ദക്ഷിണാഫ്രിക്ക ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് കോഓപറേഷൻ സഹമന്ത്രി കാൻഡിത് മഷെഗോ ഡ്ലാമിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനവും വിദ്യാഭ്യാസവും മെച്ചപ്പെട്ട ജീവിതസാഹചര്യവും ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് നെൽസൺ മണ്ടേല അന്താരാഷ്ട്രദിനത്തിൽ മഹത്തായ സംരംഭത്തിന് പിന്തുണ നൽകുന്നതെന്ന് അൽ ഷർഷാനി പറഞ്ഞു.
ഖത്തറും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏറക്കാലത്തെ നയതന്ത്ര-സൗഹൃദബന്ധത്തിന്റെ പ്രതിഫലനമാണിതെന്നും ഖത്തറുമായുള്ള ദക്ഷിണാഫ്രിക്കയുടെ പങ്കാളിത്ത പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും ചടങ്ങിൽ മാഷെഗോ ഡ്ലാമിനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

