വേനലിന് നിറം നൽകി ഖത്തർ ഫെസ്റ്റിവൽ
text_fieldsദോഹ: വേനലിന് വർണം നൽകുകയെന്ന പ്രമേയത്തിലൂന്നിയുള്ള അഞ്ചാമത് ഖത്തർ സമ്മർ ഫെസ്റ്റിവലിന് പ്രിയമേറുന്നു. ഫെസ്റ്റിവലിെൻറ ഭാഗമായി ദോഹ എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻററിൽ തയ്യാറാക്കിയ എൻറർടൈൻമെൻറ് സിറ്റിയിൽ ഇതിനകം എത്തിയത് കുടുംബങ്ങളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ്. സമ്മർ ഫെസ്റ്റിവലിനോടൊപ്പം തന്നെ ഈദ് അവധിയും ലോകകപ്പ് ഫുട്ബോളും ഒരുമിച്ചെത്തിയതും കൊഴുപ്പ് കൂട്ടിയിട്ടുണ്ട്.
ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന മാളുകളിലും ഷോപ്പിംഗ് സെൻററുകളിലും സ്വദേശികളെയും വിദേശികളെയും ആകർഷിക്കുന്നതിനായി പ്രത്യേക സൗജന്യ വിനോദ പരിപാടികളും ഇൻഡോർ ഫൺ മേളകളുമാണ് സജ്ജമാക്കിയിട്ടുള്ളത്.
എൻറർടൈൻമെൻറ് സിറ്റിയിലാണ് ജനത്തിരക്ക് ഏറെ. ഈദിെൻറ ആദ്യ മൂന്ന് ദിനങ്ങളിൽ തന്നെ കുട്ടികളുടെ ഇഷ്ടകേന്ദ്രമായി ഇവിടം മാറി. ലോകത്തിലെ ഏറ്റവും വലിയ ബൗൺസി കാസിലാണ് എൻറർടൈൻമെൻറ് സിറ്റിയുടെ പ്രേത്യകത. കൂടാതെ 18 ഹോളുകളുള്ള മിനി ഗോൾഫ് കോഴ്സും ഐസ് സ്കേറ്റിംഗ് റിങും വിവിധ റൈഡുകളും ഉണ്ട്.
അൽഖോർ മാൾ, അൽ മിർഖാബ് മാൾ, ബി സ്ക്വയർ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, ഗൾഫ് മാൾ, ഹയാത് പ്ലാസ, ലാൻഡ് മാർക് മാൾ, ലഗൂണ തുടങ്ങിയവയും വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടത്തുന്നത്. പ്രത്യേക ലോകകപ്പ് പരിപാടികളും സൗജന്യ പ്രദർശനവും അധിക മാളുകളിലുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
