ഖത്തർ സ്റ്റുഡൻസ് ഇന്ത്യ സമ്മർ ക്യാമ്പ്; വെള്ളി, ശനി ദിവസങ്ങളിൽ
text_fieldsസ്റ്റുഡൻസ് ഇന്ത്യ ഖത്തർ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്
ദോഹ: പ്രവാസി മലയാളി വിദ്യാർഥി കൂട്ടായ്മയായ സ്റ്റുഡൻസ് ഇന്ത്യ ഖത്തർ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് വെള്ളി, ശനി ദിവസങ്ങളിൽ ഷഹാനിയയിലെ ഫാമിലി റിസോർട്ടിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ക്യാമ്പ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് സമാപിക്കും.
പഠന പരിപാടികൾ, കലാ മത്സരങ്ങൾ, ഫുട്ബാൾ, നീന്തൽ, ഫൺ ഗെയിംസ് തുടങ്ങിയ വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 7 മുതൽ 12 വരെയുള്ള ക്ലാസുകളിലെ ആൺകുട്ടികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 55486995 എന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

