സൗദി അറേബ്യയിലെ ഹൂതി ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് ഖത്തർ
text_fieldsദോഹ: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിഭാഗം നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തിൽ ആളപായവും പരിക്കുകളും വലിയ സാമ്പത്തിക നഷ്ടവും സംഭവിച്ചിട്ടുണ്ട്. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ വ്യോമയാന ഗതാഗതത്തിനും സാധാരണക്കാരുടെ ജീവനും നേരെയുള്ള ഭീഷണിയുമാണ് ആക്രമണമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
സൗദിയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും അതിർത്തികളും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും പൂർണ്ണ പിന്തുണ അറിയിച്ചു. സൗദി അറേബ്യയുടെ സുരക്ഷ ഖത്തറിന്റെയും ജി.സി.സി അംഗരാജ്യങ്ങളുടെ കൂട്ടായ സുരക്ഷയുടെയും അവിഭാജ്യ ഘടകമാണെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കും സൗദി ഗവൺമെന്റിനും ഖത്തർ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് വിശദീകരിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

