ഇറാൻ ആക്രമണങ്ങളിൽ ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: ജോർഡൻ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ശക്തമായി അപലപിച്ച് ഖത്തർ. ആക്രമണങ്ങൾ അയൽരാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെ ലംഘനവുമാണെന്ന് ഖത്തർ വ്യക്തമാക്കി.
ഇറാന്റെ ആവർത്തിച്ചുള്ള സൈനിക നടപടികൾ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ സങ്കീർണ്ണമാക്കും. ആക്രമണങ്ങളുടെ നിയമപരമായ ഉത്തരവാദിത്തം ഇറാന് മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി അയൽരാജ്യങ്ങൾ സ്വീകരിക്കുന്ന എല്ലാ നിയമപരമായ നടപടികൾക്കും ഖത്തറിന്റെ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. മേഖലയുടെ സുരക്ഷയെ അപകടത്തിലാക്കുന്ന സൈനിക ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണം. സംഘർഷം വ്യാപിപ്പിക്കുന്ന നീക്കങ്ങളിൽ നിന്ന് എല്ലാ കക്ഷികളും പിന്മാറണമെന്നും, നയതന്ത്ര ചർച്ചകളിലൂടെ കൈവരിച്ച ധാരണകൾ പാലിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
