Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോർഡാനും യു.എ.ഇക്കും നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ

text_fields
bookmark_border
ജോർഡാനും യു.എ.ഇക്കും നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഖത്തർ
cancel

ദോഹ: ജോർഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങൽക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ഖത്തർ ശക്തമായി അപലപിച്ചു. തിങ്കളാഴ്ച പുറപ്പെടുവിച്ച വാർത്താക്കുറിപ്പിലാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. ഇരുരാജ്യങ്ങളുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതക്കും നേരെയുള്ള ലംഘനമാണിത്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനവുമാണെന്നും ഖത്തർ വ്യക്തമാക്കി.

ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങൾ മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയാണ്. ഇത് നയതന്ത്ര ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയും മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.

മേഖലയുടെ സുരക്ഷക്ക് ഭീഷണിയാകുന്ന എല്ലാ സൈനിക നടപടികളും ആക്രമണങ്ങളും ഉടനടി അവസാനിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ജോർഡാൻ, യു.എ.ഇ എന്നീ രാജ്യങ്ങളോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഖത്തർ, പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Qatar strongly condemns attacks on Jordan and UAE
Next Story