ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തർ
text_fieldsദോഹ: ബഹ്‌റൈനും കുവൈത്തിനും ജോർഡനും നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഇൗ രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ് ഈ ആക്രമണങ്ങളെന്ന് ഖത്തർ വ്യക്തമാക്കി. ഇത്തരം അനാവശ്യ ആക്രമണങ്ങൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ നിന്ന് മേഖല സംരക്ഷിക്കപ്പെടണം.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിന് ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത പിന്തുടരേണ്ടതുണ്ടെന്നും മന്ത്രാലയം പറഞ്ഞു. ബഹ്‌റൈൻ, കുവൈത്ത്, ജോർഡൻ എന്നീ സഹോദര രാജ്യങ്ങളോട് ഖത്തറിന്റെ പൂർണ ഐക്യദാർഢ്യം മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. തങ്ങളുടെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനായി ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ പൂർണ പിന്തുണയുമുണ്ടാകുമെന്ന് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

