ഡമസ്കസിലെ ചർച്ച് ആക്രമണം: ഖത്തർ അപലപിച്ചു
text_fieldsദോഹ: സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ മാർ എലിയാസ് ചർച്ചിൽ നടന്ന ആക്രമണത്തിൽ ഖത്തർ അപലപിച്ചു. ആക്രമണത്തിൽ നിരവധി പേർ മരിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
എല്ലാ തരത്തിലുള്ള ഹിംസയും ഭീകരപ്രവൃത്തികളും കുറ്റകൃത്യങ്ങളും ഖത്തർ നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിച്ചു. ആരാധനാലയങ്ങളെ ലക്ഷ്യമാക്കി നടത്തുന്ന ആക്രമണങ്ങളും നിരപരാധികളായ പൗരന്മാരെ ഭീതിയിലാക്കുന്ന പ്രവൃത്തികളും അവസാനിപ്പിക്കണം.
ദേശീയ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് സിറിയൻ സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

