Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ സ്റ്റാ​ർ​സ്​...

ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗ്: അൽ സദ്ദിന്​ കിരീട മുത്തം

text_fields
bookmark_border
ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗ്: അൽ സദ്ദിന്​ കിരീട മുത്തം
cancel
camera_alt

ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗ്​ ജേ​താ​ക്ക​ളാ​യ അ​ൽ സ​ദ്ദ്​ എ​ഫ്.​സി ലീ​ഗ്​ 

ദോ​ഹ: സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഇ​നി​യും മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗ്​ കി​രീ​ടം 16ാം ത​വ​ണ​യും ക​രു​ത്ത​രാ​യ അ​ൽ സ​ദ്ദ്​ എ​ഫ്.​സി ത​ന്നെ സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ ദു​ഹൈ​ലി​നെ​തി​രെ സ​മ​നി​ല പാ​ലി​ച്ചാ​ണ്​ (1-1) ചാ​മ്പ്യ​ൻ​ക്ല​ബാ​യ അ​ൽ സ​ദ്ദ്​ ഖ​ത്ത​ർ സ്റ്റാ​ർ​സ്​ ലീ​ഗി​ലെ അ​ശ്വ​മേ​ധം തു​ട​രു​ന്ന​ത്. ജാ​സിം ബി​ൻ ഹ​മ​ദ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​നു പി​ന്നാ​ലെ​യാ​ണ്​ എ​തി​രി​ല്ലാ​തെ കി​രീ​ട​മു​ത്തം. ഖ​ത്ത​ർ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ ഹ​മ​ദ്​ ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി ഫാ​ൽ​ക്ക​ൺ ഷീ​ൽ​ഡ്​ ​ക്യാ​പ്​​റ്റ​ൻ ഹ​സ​ൻ ഹൈ​ദോ​സി​നും, ഗോ​ൾ കീ​പ്പ​ർ സാ​ദ്​ അ​ൽ ഷീ​ബി​നും കൈ​മാ​റി. ക​ഴി​ഞ്ഞ​യാ​ഴ്ച​യി​ൽ അ​ൽ അ​ഹ്​​ലി​യെ 8-2ന്​ ​തോ​ൽ​പി​ച്ച​തോ​ടെ ത​ന്നെ സ​ദ്ദ്​ സീ​സ​ണി​ലെ കി​രീ​ട വി​ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. സീ​സ​ണി​ൽ 19 ക​ളി​യി​ൽ 17 ജ​യ​വു​മാ​യി 53 പോ​യ​ന്‍റോ​ടെ​യാ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​നി​യും ര​ണ്ട്​ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ തു​ട​ർ​ച്ച​യാ​യ കി​രീ​ട വി​ജ​യം.

ക​ഴി​ഞ്ഞ​സീ​സ​ണി​ലേ​ത്​ ഉ​ൾ​പ്പെ​ടെ സ​ദ്ദി​ന്‍റെ അ​പ​രാ​ജി​ത​മാ​യ മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണം 45ലെ​ത്തി. മു​ൻ ചാ​മ്പ്യ​ന്മാ​ർ കൂ​ടി​യാ​യ അ​ൽ ദു​ഹൈ​ലാ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള​ത്. ഇ​വ​രു​മാ​യി നി​ല​വി​ൽ 10 പോ​യ​ന്‍റി​ന്‍റെ വ്യ​ത്യാ​സ​വും സ​ദ്ദി​നു​ണ്ട്. 16ാം സ്റ്റാ​ർ​സ്​ ലീ​ഗ്​ കി​രീ​ടം എ​ന്ന​തി​നൊ​പ്പം ആ​കെ ​കി​രീ​ട​ങ്ങ​ളു​ടെ എ​ണ്ണം 77ലെ​ത്തി.

മ​ത്സ​ര​ത്തി​ൽ എ​ഡ്​​മി​ൽ​സ​ൺ ജൂ​നി​യ​റി​ന്‍റെ ഗോ​ളി​ൽ ദു​ഹൈ​ലാ​ണ്​ ആ​ദ്യം വ​ല​കു​ലു​ക്കി​യ​ത്. എ​ന്നാ​ൽ, 59ാം മി​നി​റ്റി​ൽ അ​ക്രം അ​ഫീ​ഫി സ​ദ്ദി​ന്‍റെ സ​മ​നി​ല​യും, അ​തു​വ​ഴി കി​രീ​ട​ത്തി​ലേ​ക്കു​ള്ള ഗോ​ളും കു​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al Sadd
News Summary - Qatar Stars League: Al Sadd crowned
Next Story