സ്റ്റാർസ്ലീഗിൽ ഗോളാവേശം
text_fieldsഖത്തർസ്റ്റാർസ് ലീഗിൽ അൽ ഗറാഫയും അൽ ഖോറും തമ്മിലെ മത്സരത്തിൽ നിന്ന്
ദോഹ: ഖത്തർ സ്റ്റാർസ് ലീഗിൽ പുതു വർഷത്തിൽ ആദ്യ ജയങ്ങളുമായി അൽ റയ്യാൻ, അൽ ഗറാഫ, അൽ അഹ്ലി ക്ലബുകൾ. ഇടവേളക്കു ശേഷം സജീവമായ സ്റ്റാർസ് ലീഗിൽ അൽ അഹ്ലിയും അൽ ഗറാഫയും ജയത്തോടെ പോയന്റ് പട്ടികയിലും കുതിപ്പിന് തുടക്കം കുറിച്ചു. ശനിയാഴ്ച നടന്ന മത്സരത്തിൽ അൽ അഹ്ലി 6-1ന് അൽ വക്റയെ തോൽപിച്ചു.
എറിക് എക്സ്പോസിറ്റോ, ഉമർ യെൻസെൻ എന്നിവർ ഇരട്ട ഗോൾ വീതം നേടി. അൽ ഗറാഫ 3-1ന് അൽ ഖോറിനെ വീഴ്ത്തി. യാസിൻ ബ്രാഹിമി, ഹൊസേലു എന്നിവർ ഓരോ ഗോളുകളുമായി തിളങ്ങി. അൽ അറബി 3-1ന് ഷഹാനിയയെയും, അൽ റയാൻ 6-2ന് ഉംസലാലിനെയും വീഴ്ത്തി.
നിലവിൽ അൽ ദുഹൈൽ, അൽ അഹ്ലി, അൽ ഗറാഫ ടീമുകളാണ് പോയന്റ് പട്ടികയിൽ മുന്നിലുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

