ദോഹ: ക്യുഎന്‍ബി–ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ആഗസ്റ്റ് നാല് മുതൽ. പുതിയ സീസണിന് മുന്നോടിയായുള്ള ത യാറെടുപ്പുകള് പുരോഗമിക്കുകയാണ്.
ലീഗിെൻറ ഒന്നാംഘട്ടത്തിെൻറ ഫിക്സ്ചര്‍ കഴിഞ്ഞദിവസം പുറത്തുവി ട്ടിരുന്നു. ആദ്യഘട്ടമത്സരങ്ങള്‍ നവംബര്‍ വരെ തുടരും. ഖത്തര്‍ ദേശീയ ടീമിെൻറ തിരക്കേറിയ രാജ്യാന്തര കല ണ്ടറിനെത്തുടര്ന്ന് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തെയാണ് ഇത്തവണ സ്റ്റാര്‍സ് ലീഗ് തുടങ്ങുന്നത്.
യു എഇയില്‍ അടുത്തവര്‍ഷം ജനുവരി അഞ്ചു മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന 2019 ഏഷ്യന്‍ കപ്പില്‍ ഖത്തര്‍ ടീം മത്സരിക്കുന്നുണ്ട്്. ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗിലെ ടോപ്ടീമുകളായ അല്ദുഹൈലിനും അല്സദ്ദിനും 2018 എഎഫ്സി ചാമ്പ്യന്‍സ് ലീഗിെൻറ ക്വാര്‍ട്ടര്‍ഫൈനലിലും മത്സരിക്കണം. ഈ ക്ലബ്ബുകളുടെ ചാമ്പ്യന്‍സ് ലീഗിലെ മത്സരങ്ങള്‍ ആഗസ്റ്റ് 27, 28 തീയതികളിലും സെപ്തംബര്‍ 18, 19 തീയതികളിലുമാണ്.
അല്‍ദു ഹൈലും അല്‍സദ്ദും എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടര്‍ ഫൈനലും കടന്ന് മുന്നേറുകയാണെങ്കില്‍ രണ്ടു കൂട്ടര്‍ക്കും അനുയോജ്യമായ വിധത്തില്‍ ക്യുഎന്‍ബി സ്റ്റാര്‍സ് ലീഗ് മത്സരങ്ങള്‍ പുനക്രമീകരിക്കും. കഴിഞ്ഞ സീസണ് കലണ്ടറില്‍ ലീഗിനായി ഉപയോഗിച്ച അതേ മാനദണ്ഡങ്ങളും ചട്ടങ്ങളുമായിരിക്കും ഇത്തവണയും തു ടരുക. ടീമുകളെ മൂന്നു ലെവലുകളായി തിരിച്ചശേഷം സമാന്തരമായി ഏറ്റുമുട്ടുന്നവിധത്തിലായിരിക്കും മത്സര ങ്ങള് ക്രമീകരിക്കുക.
സൂര്യാസ്തമയത്തിനു 45 മിനിട്ട് മുമ്പായാണ് കിക്കോഫ് സമയം നിശ്ചയിച്ചിരിക്കുന്നത്. ആദ്യ നാലു റൗണ്ട് മത്സരങ്ങള്‍ ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിലും അല്‍സദ്ദ് ക്ലബ്ബിെൻറ ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലുമായിരിക്കും നടക്കുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2018 8:23 AM GMT Updated On
date_range 2019-01-29T09:59:59+05:30ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ആഗസ്റ്റ് നാല് മുതൽ
text_fieldsNext Story