Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​ഷ്പ​ക്ഷ​വും...

നി​ഷ്പ​ക്ഷ​വും -വി​ശ്വ​സ​നീ​യ​വു​മാ​യ പ​ങ്കാ​ളി​ത്തം; സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ നി​ല​കൊ​ള്ളു​ന്നു

text_fields
bookmark_border
നി​ഷ്പ​ക്ഷ​വും -വി​ശ്വ​സ​നീ​യ​വു​മാ​യ പ​ങ്കാ​ളി​ത്തം; സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ നി​ല​കൊ​ള്ളു​ന്നു
cancel
camera_alt

ജ​നീ​വ​യി​ൽ യു.​എ​ൻ ഹ്യു​മ​ൻ റൈ​റ്റ്സ് കൗ​ൺ​സി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണ​കാ​ര്യ മ​ന്ത്രി മ​റി​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​ന​ദ് സം​സാ​രി​ക്കു​ന്നു

ദോ​ഹ: മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ൽ നി​ഷ്പ​ക്ഷ​വും വി​ശ്വ​സ​നീ​യ​വു​മാ​യ പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്കാ​യി ഖ​ത്ത​ർ നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ജ്യാ​ന്ത​ര സ​ഹ​ക​ര​ണ​കാ​ര്യ മ​ന്ത്രി മ​റി​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്‌​ന​ദ്.

വെ​ടി​നി​ർ​ത്ത​ൽ ക​രാ​റു​ക​ൾ​ക്കും ത​ട​വു​കാ​രെ കൈ​മാ​റു​ന്ന​തി​നും ന​യ​ത​ന്ത്ര ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ഖ​ത്ത​ർ ന​ൽ​കി​യ പി​ന്തു​ണ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്ഥി​ര​ത​യും സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​ര​മാ​യ​താ​യും അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

ജ​നീ​വ​യി​ൽ യു.​എ​ൻ ഹ്യു​മ​ൻ റൈ​റ്റ്സ് കൗ​ൺ​സി​ലി​ന്റെ 61ാമ​ത് സെ​ഷ​ന്റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഖ​ത്ത​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. സ്വാ​ത​ന്ത്ര്യം, നീ​തി, സ​മ​ത്വം, പ​ര​സ്പ​ര ബ​ഹു​മാ​നം എ​ന്നീ ത​ത്വ​ങ്ങ​ളി​ൽ അ​ധി​ഷ്ഠി​ത​മാ​യ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഹ്യു​മ​ൻ റൈ​റ്റ്സ് കൗ​ൺ​സി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് വി​ശ​ദീ​ക​രി​ച്ച അ​വ​ർ, കൗ​ൺ​സി​ലി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും ന​ൽ​കി. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണം ഖ​ത്ത​റി​ന്റെ വി​ദേ​ശ​ന​യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും പൗ​ര​ന്മാ​ർ​ക്ക് അ​വ​കാ​ശ​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ ച​ട്ട​ക്കൂ​ടു​ക​ൾ രാ​ജ്യ​ത്തി​നു​ണ്ടെ​ന്നും വി​ശ​ദീ​ക​രി​ച്ചു. ഗ​സ്സ​യി​ലെ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും രോ​ഗി​ക​ൾ​ക്കും മ​രു​ന്ന്, ഭ​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം, സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ല​ഭ്യ​മാ​ക്ക​ണം. ഗ​സ്സ​യു​ടെ​യും അ​വി​ട​ത്തെ ജ​ന​ങ്ങ​ളു​ടെ​യും സ്ഥി​ര​ത​യാ​ണ് ഏ​ത് വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ​യും അ​ടി​സ്ഥാ​നം. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പൂ​ർ​ണ്ണ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ ത​ട​സ്സ​മി​ല്ലാ​തെ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

സി​റി​യ​ൻ സ​ർ​ക്കാ​രും സി​റി​യ​ൻ ഡെ​മോ​ക്രാ​റ്റി​ക് ഫോ​ഴ്‌​സും ത​മ്മി​ലു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​നെ​യും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തെ​യും അ​വ​ർ സ്വാ​ഗ​തം ചെ​യ്തു. ഇ​ത് സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​വും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണ്. സി​റി​യ​ൻ ജ​ന​ത​ക്കൊ​പ്പം ഖ​ത്ത​ർ എ​പ്പോ​ഴും നി​ല​കൊ​ള്ളു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. സു​ഡാ​നി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​യ അ​വ​ർ, ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു​പേ​ർ കൊ​ല്ല​പ്പെ​ടു​ന്ന​താ​യും വി​ശ​ദീ​ക​രി​ച്ചു. ദേ​ശീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും സു​ഡാ​ന്റെ ഐ​ക്യ​വും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കാ​നും എ​ല്ലാ ക​ക്ഷി​ക​ളോ​ടും ആ​ഹ്വാ​നം ചെ​യ്തു. സു​ഡാ​നി​ലെ സ്ത്രീ​ക​ൾ​ക്കാ​യി ഖ​ത്ത​ർ 10 മി​ല്യ​ൺ യു.​എ​സ് ഡോ​ള​ർ സ​ഹാ​യം ന​ൽ​കു​ന്ന കാ​ര്യ​വും അ​വ​ർ പ​രാ​മ​ർ​ശി​ച്ചു. സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ​ത്തി​നും മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്കും ഖ​ത്ത​ർ തു​ട​ർ​ന്നും പി​ന്തു​ണ ന​ൽ​കു​മെ​ന്ന് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar stands for impartial and credible partnership; peace efforts
Next Story