ലഖ്്വിയയും അൽ ജെയ്ഷും ലയിക്കുന്നു; ഇനി ‘അൽ ദുഹൈൽ’ സ്പോർട്സ് ക്ലബ്ബ്
text_fieldsദോഹ: ഖത്തർ സ്റ്റാർസ് ലീഗിലെ വമ്പന്മാരായ അൽ ജെയ്ഷും ലവ്വിയ ഒന്നിക്കുന്നു. അൽ ദുഹൈൽ് സ്പോർട്സ് ക്ലബ് എന്ന പേരിലായിരിക്കും ഈ ക്ലബുകളറിയപ്പെടുകയെന്ന് ഖത്തർ കായിക, സാംസ്കാരിക വകുപ്പ് മന്ത്രാലയം അറിയിച്ചു. അൽ ദുഹൈൽ സ്പോർട്സ് ക്ലബ് എന്ന പേര് കൂടി ഉൾപ്പെടുത്തി, പുതിയ ക്ലബിനായി ലഖ്വിയ ക്ലബ് സമർപ്പിച്ച അപേക്ഷയുടെ മേലാണ് നടപടി സ്വീകരിച്ചതെന്ന് സ്പോർട്സ് സാംസ്കാരിക മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
അൽ ജെയ്ഷ് ക്ലബും ലവ്വിയ ക്ലബും തമ്മിൽ ലയിക്കുന്ന നടപടികൾ പൂർത്തിയായെന്നും കായിക സാംസ്കാരിക മന്ത്രാലയത്തിൽ ദുഹൈൽ സ്പോർട്സ് ക്ലബ് എന്ന പേരിൽ പുതിയ ക്ലബ് രജിസ്േട്രഷൻ നടപടികൾ പൂർത്തിയായതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ലഖ്്വിയ ക്ലബിെൻറ പ്രത്യേക അപേക്ഷയുടെയും അൽ ജെയ്ഷ് ക്ലബിെൻറ അംഗീകാരപത്രത്തിെൻറയും അടിസ്ഥാനത്തിലാണ് ക്ലബുകളുടെ ലയനം പൂർത്തിയാക്കിയതെന്നും ഇതോടൊപ്പം ക്ലബിന് പുതിയ ലോഗോയും പുതിയ ഗവേണിംഗ് ബോഡിയും നിലവിൽ വരുമെന്നും മന്ത്രാലയം പറഞ്ഞു.
അടുത്ത സീസണോടെ ലയന നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടുമെന്നും ഇതിനായി പ്രത്യേക നിരീക്ഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കിയ പ്രസ്താവനയിൽ, ഇരു ക്ലബുകളിൽ നിന്നുമുള്ള പ്രതിനിധികളും ഖത്തർ പ്ലയേർസ് അസോസിയേഷനും അംഗങ്ങളായിട്ടുള്ള സമിതിയിൽ ഖത്തർ ഫുട്ബോൾ ഫെഡറേഷനായിരിക്കും അധ്യക്ഷത വഹിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
