Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകളിമികവി​െൻറ കരുത്തിൽ...

കളിമികവി​െൻറ കരുത്തിൽ സാമിൽ  ഖത്തർ ദേശീയ ക്രിക്കറ്റ്​ ടീമിൽ 

text_fields
bookmark_border
കളിമികവി​െൻറ കരുത്തിൽ സാമിൽ  ഖത്തർ ദേശീയ ക്രിക്കറ്റ്​ ടീമിൽ 
cancel
camera_alt?????
ദോഹ: ഖത്തറി​​െൻറ അണ്ടർ 19 ദേശീയ ക്രിക്കറ്റ്​ ടീമിൽ മലയാളി വിദ്യാർഥി. ബിർള പബ്ലിക്​ സ്​കൂൾ പത്താംക്ലാസ്​ വിദ്യാർഥി സാമിൽ വലിയപുറയിൽ (15) ആണ്​ ഇൗ മിടുക്കൻ.ആൾറൗണ്ടറായ സാമിൽ ഇടംകൈയ്യൻ ബാറ്റ്​സ്​മാനും മികച്ച സ്​പിന്നറുമാണ്​. ടീമിലെ ഏകമലയാളിയാണ്​. ഏഷ്യ ​ക്രിക്കറ്റ്​ കൗൺസിലി​​െൻറ അണ്ടർ 19 ഏഷ്യ കപ്പ്​ ക്വാളിഫൈ ടൂർണമ​െൻറിൽ പ​െങ്കടുക്കുന്നതിന്​ ഖത്തർ ടീം ശനിയാഴ്​ച മലേഷ്യയിലേക്ക്​ യാ​ത്ര തിരിക്കും. ഒക്​ടോബർ 29 മുതൽ നവംബർ എട്ട്​​ വരെയാണ്​ ടൂർണമ​െൻറ്​ നടക്കുക. ഖത്തറിന്​ പുറമേ, യു.എ.ഇ, ഒമാൻ, കുവൈത്ത്​, ബഹ്​റൈൻ, മാലദ്വീപ്​, ഇറാൻ എന്നീ ടീമുകളാണ്​ മാറ്റുരക്കുന്നത്​. ഇതിലെ വിജയികളാണ്​ ഏഷ്യകപ്പിലേക്ക്​ യോഗ്യത നേടുക.തൃശൂർ പുല്ലഴി സ്വദേശിയും ഖത്തറിൽ എഞ്ചിനീയറുമായ വി.എ സാദിഖി​​െൻറയും റഷീദയുടെയും മകനാണ്​ സാമിൽ. സയീം, ഷസാന എന്നിവർ സഹോദരങ്ങൾ.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsqatargulf newsmalayalam news
News Summary - qatar sports-qatar-gulf news
Next Story