ദോഹ: ഖത്തര്‍ ടോട്ടല്‍ ഓപ്പണ്‍ കിരീടം ബെല്ജിയത്തിെൻറ എലിസ് മെര്ട്ടന ്സിന്. ഖലീഫ രാജ്യാന്തര ടെന്നീസ് കോംപ്ലക്സിലെ സെൻറര്കോര്ട്ടില് ശനിയാ ഴ്ച വൈകുന്നേരം നടന്ന ഫൈനലില്‍ ലോക മൂന്നാംറാങ്ക് താരവും ടൂര്‍ണമെൻറി ലെ ടോപ്സീഡും മുന്‍ ചാമ്പ്യനുമായ റുമാനിയയുടെ സിമോണ ഹാലെപിനെയാണ് എ ലിസ് മെര്ട്ടന്സി തോൽപിച്ചത്.
മെര്ട്ടന്സിെൻറ കരിയറിലെ ആദ്യഡബ്ല്യുടിഎ കിരീടമാണിതെന്ന പ്രത്യേകതയുമുണ്ട്. ആവേശകരമായിരുന്നു ഫൈനല്‍. മൂന്നു സെറ്റു നീണ്ട പോരാട്ടത്തിലാണ് മുന്‍ ചാമ്പ്യനെ മെര്‍ട്ടന്‍സ് കീഴടക്കിയത്. സ്കോര്‍ 36, 64, 63. ആദ്യ സെറ്റ് ഹാലെപ് സ്വന്തമാക്കിയതോടെ ദോഹയില്‍ രണ്ടാം കിരീടം ഉയര്‍ത്തുമെന്ന് തന്നെ ഏവരും കരുതി.
എന്നാല്‍ പിന്നില്‍ നിന്നും ശക്തമായി തിരിച്ചുവരികയായിരുന്നു ലോകറാങ്കില്‍ 21ാം സ്ഥാനത്തുള്ള ബെല്‍ജിയം താരം. മത്സരം വീക്ഷിക്കാന്‍ തിങ്ങിനിറഞ്ഞ സദസ്സുമുണ്ടായിരുന്നു.
ഇതു രണ്ടാം തവണയാണ് മെര്‍ട്ടന്‍സ് ദോഹയില്‍ മത്സരിക്കുന്നത്. ഡബിള്‍സില്‍ 2016ലെ കിരീടനേട്ടം തായ്ലൻറിെൻറ ചാന് ഹാവോ ചിങ്–ലറ്റീഷ ചാന്(ചാന് യുങ് ജാന്‍) സഖ്യം ആവര്‍ത്തിച്ചു. ഇന്നലെ നടന്ന കലാശപ്പോരാട്ടത്തില്‍ നെതര്ലൻറിെൻറ ഡെമി ഷൂര്സ് ജർമനിയുടെ അന്ന ലെന ഗ്രോണ്ഫീല്ഡ് സഖ്യത്തിനെ മൂന്നു സെറ്റു നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് ദോഹയില്‍ തങ്ങളുടെ രണ്ടാം കിരീടം ഇവർ ഉയര്‍ത്തിയത്, സ്കോര്‍ 61, 36, 106. സമ്മാനദാനചടങ്ങില്‍ ഖത്തര്‍ ഫൗണ്ടേഷന് സിഇഒയും വൈസ് ചെയര്‍പേഴ്സണുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി പങ്കെടുത്തു.