യുനീക് ദേശീയ കായികദിനം ആഘോഷിച്ചു
text_fieldsയുനീക്, ഖത്തർ മലയാളീസ് ഫിറ്റ്നസ് ക്ലബ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കായികദിന പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: ഖത്തറിലെ ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ യുനീക്കും ഖത്തർ മലയാളീസ് ഫിറ്റ്നസ് ക്ലബും റിയാദ മെഡിക്കൽ സെന്റർ സഹകരണത്തോടെ ഖത്തർ ദേശീയ കായികദിനം ആഘോഷിച്ചു.
കേംബ്രിജ് സ്കൂൾ ഗ്രൗണ്ടിൽ ‘സ്റ്റെപ്പ് ഇൻ ടു ഫിറ്റ്നസ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ സുംബ സെഷനുകൾ, ഫിറ്റ്നസ് സെഷൻസ്, വടം വലി, ടീം ഗെയിമുകൾ, റിലാക്സേഷൻ ടെക്ക്നിക്ക് തുടങ്ങി നിരവധി പരിപാടികൾ നടന്നു.
ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട ജാഫർ തയ്യിൽ, റഷീദ് അഹമ്മദ്, യുനീക് പ്രസിഡന്റ് ലുത്ഫി കലമ്പൻ, ജനറൽ സെക്രട്ടറി ബിന്ദു ലിൻസൺ, വർക്കിങ് സെക്രട്ടറി നിസാർ ചെറുവത്ത്, യുനീക് സ്പോർട്സ് വിങ് ലീഡ് സലാഹ് പട്ടാണി, ഖത്തർ മലയാളി പ്രതിനിധികൾ ബിലാൽ കെ.ടി, റഫീഖ് കല്ലേരി, ഷാഫി, ബിനാഫ്, നിസാം എന്നിവർ പങ്കെടുത്തു.
പ്രമുഖ ഫിറ്റ്നസ് പരിശീലകരായ ഷഫീഖ് മുഹമ്മദ്, ജാസിം അൽ ഖലീഫ, സംഗീത ഉണ്ണി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി. 150 ഓളം ആളുകൾ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

