ഹൃദയങ്ങളിലേക്കൊരു പ്രഭാഷണം
text_fieldsദോഹ: ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 73ാമത് സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗത്തിന് സ്വദേശികളുടെയും വിദേശികളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും പ്രശംസ. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ സാമൂഹിക മാധ്യമങ്ങളിലാണ് വിവിധ ഹാഷ് ടാഗുകളോടെ അമീറിെൻറ പ്രസംഗത്തെ പുകഴ്ത്തി പോസ്റ്റുകൾ വരുന്നത്. ‘ഗ്ലോറിയസ് തമീം അഡ്രസസ് ദി വേൾഡ്’ എന്ന ഹാഷ് ടാഗാണ് ഇതിൽ ഏറ്റവും ആകർഷകമായി മാറിയത്. അമീറിെൻറ പ്രസംഗത്തിന് മുമ്പും പ്രസംഗത്തിനിടയിലും ശേഷവും ഈ ഹാഷ് ടാഗായിരുന്നു മുൻപന്തിയിൽ.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രസംഗം ഉള്ളടക്കത്താൽ ഏറെ ശക്തമായിരുന്നുവെന്ന് ശൈഖ് ഥാനി ബിൻ ഹമദ് ആൽഥാനി ട്വീറ്റ് ചെയ്തു. ഖത്തറിനെതിരായ ഉപരോധം, വിവിധ അറബ് വിഷയങ്ങൾ എന്നിവയിൽ ഖത്തറിെൻറ നയനിലപാടുകൾ വ്യക്തമാക്കുന്നതായിരുന്നു പ്രസംഗമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.സാമൂഹിക വളർച്ചയിലും പുരോഗതിയിലും യുവജനങ്ങളുടെ പങ്ക് അമീർ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയെന്നും അനീതിക്കെതിരായ ശബ്ദമാണ് അമീർ ഉയർത്തിയിരിക്കുന്നതെന്നും ലോകത്തുടനീളം നീതിക്ക് വേണ്ടി നിലകൊള്ളണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും ശൈഖ് ഥാനി സൂചിപ്പിച്ചു.
മേഖലയിൽ സുസ്ഥിരതയും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിലും പരിപാലിക്കുന്നതിലും ഖത്തറിെൻറ പങ്ക് വ്യക്തമാക്കുന്നതായിരുന്നു അമീറിെൻറ പ്രസംഗമെന്ന് ശൈഖ് സൈഫ് ബിൻ അഹ്മദ് ആൽഥാനി വ്യക്തമാക്കി.
പ്രമുഖ ഖത്തരി മാധ്യമപ്രവർത്തകനായ ജാബിർ അൽ ഹറമി, അൽ വതൻ ദിനപത്രം എക്സിക്യൂട്ടിവ് എഡിറ്റർ ഫഹദ് അൽ ഇമാദി തുടങ്ങിയവരും അമീറിെൻറ പ്രസംഗത്തെ പ്രശംസിച്ച് രംഗത്തെത്തി. സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് അമീറിന് പിന്തുണയർപ്പിച്ചും പ്രശംസിച്ചും രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
