ദോഹ: സൂഖ് വാഖിഫ്, അൽ വക്റ ഓൾഡ് സൂഖ് തുടങ്ങിയ പാരമ്പര്യ വാണിജ്യ കേന്ദ്രങ്ങളിലെ ഷോപ്പുകൾക്ക് നാല് മാസത്തെ വാട കയിളവ് പ്രഖ്യാപിച്ചു. കോവിഡ്–19െൻറ പശ്ചാത്തലത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ കാരണമാണ് വാടകയിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ മുതൽ നാല് മാസത്തേക്കാണ് ഇളവ്.
ഓൾഡ് അൽഖോർ സൂഖ്, നജാദ മാർക്കറ്റ് എന്നിവിടങ്ങളിലെ ഷോപ്പുകൾ, സൂഖ് വാഖിഫിനോട് ചേർന്ന ഫാലിഹ്, അസീരി മാർക്കറ്റുകൾ, ദേയ്റാ മാർക്കറ്റ്, നാസർ ബിൻ സൈഫ് മാർക്കറ്റ് തുടങ്ങി ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസിന് കീഴിലുള്ള ഷോപ്പുകൾക്കെല്ലാം ഇളവ് ലഭിക്കും.
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് സ്വകാര്യ മേഖലയെ േപ്രാത്സാഹിപ്പിക്കുന്നതിെൻറയും അധികാരികളുടെ മാർഗനിർദേശങ്ങളുടെയും ഭാഗമായാണ് വാടകയിനത്തിൽ ഷോപ്പുകൾക്ക് ഇളവ് നൽകുന്നതെന്ന് സൂഖ് വാഖിഫ് ഡയറക്ടറും ൈപ്രവറ്റ് എൻജിനീയറിങ് ഓഫീസിലെ ഓൾഡ് മാർക്കറ്റ്സ് ഡിവിഷൻ മേധാവിയുമായ മുഹമ്മദ് അൽ സാലിം പറഞ്ഞു.