ഖത്തർ 'സിഫാൽ' ആഗോള ശൃംഖലയിൽ
text_fieldsസിഫാൽ ധാരണപത്രത്തിൽ ഒപ്പുവെച്ച ശേഷം
ദോഹ: ഇൻറർനാഷനൽ ട്രെയ്നിങ് സെന്‍റേഴ്സ് ഫോർ ലോക്കൽ അതോറിറ്റീസ് ആൻഡ് ആക്ടേഴ്സ് (സിഫാൽ) 23ാമത് കേന്ദ്രം ലുസൈലിലെ റൂൾ ഓഫ് ലോ ആൻറി കറപ്ഷൻ സെൻററിൽ പ്രവർത്തനമാരംഭിച്ചു.
റൂൾ ഓഫ് ലോ ആൻഡ് ആൻറി കറപ്ഷൻ സെൻറർ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ ഡോ. അലി ബിൻ ഫിതൈസ് അൽ മർറി, സിഫാൽ ഗ്ലോബൽ നെറ്റ്വർക്ക് മേധാവി അലെക്സ് മെജിയ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഐക്യരാഷ്ട്രസഭ പരിശീലന, ഗവേഷണ സ്ഥാപനത്തെ പ്രതിനിധാനംചെയ്യുന്ന ദോഹയിലെ സിഫാൽ സെൻറർ അറബ് ലോകത്തെ തന്നെ ആദ്യ കേന്ദ്രമായാണ് അറിയപ്പെടുക. അഴിമതി വിരുദ്ധ, സുസ്ഥിര വികസന മേഖലയിലും സിഫാൽ ദോഹ പ്രധാന കേന്ദ്രമായി പ്രവർത്തിക്കും. അന്താരാഷ്ട്ര സംഘടനകൾക്ക് ഖത്തറിലുള്ള ആത്മവിശ്വാസത്തിെൻറ പ്രതിഫലനമാണ് സിഫാൽ ദോഹയെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസ്യതയെ കൂടിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഡോ. അലി ഫിതൈസ് അൽ മർറി പറഞ്ഞു.
മേഖലയിലെയും അറബ് ലോകത്തും സംഘടനകൾക്കും വ്യക്തികൾക്കും ആവശ്യമായ പിന്തുണയും പരിശീലനവും കേന്ദ്രം നൽകുമെന്നും ഡോ. അൽ മർറി പറഞ്ഞു.
ഐക്യരാഷ്ട്രസഭ ഏജൻസികളുമായുള്ള ഖത്തറിന്‍റെ സഹകരണത്തെയും പിന്തുണയെയും സിഫാൽ മേധാവി അലെക്സ് മെജിയ പ്രശംസിച്ചു. അഴിമതിവിരുദ്ധ രംഗത്ത് പരിശീലനം നൽകുന്നതിൽ ആൻറി കറപ്ഷൻ ആൻഡ് റൂൾ ഓഫ് ലോ സെൻറർ (റൊളാക്), ഡോ. അലി ബിൻ ഫിതൈസ് അൽ മർരി എന്നിവരെ അഭിനന്ദിക്കുന്നുവെന്നും മെജിയ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

