ഡിസ്കൗണ്ടുകള്‍ സുതാര്യമാക്കാന്‍ മന്ത്രാലയത്തിന്‍െറ ലോഗോ വേണം
text_fieldsദോഹ: കച്ചവട സ്ഥാപനങ്ങളുടെ പ്രമോഷണല്‍ ഓഫറുകള്‍ സത്യസന്ധവും ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം തൃപ്തികരവുമാക്കാനായി പുതിയ സംവിധാനവുമായി സാമ്പത്തിക വാണിജ്യകാര്യ മന്ത്രാലയം നടപടികള്‍ തുടങ്ങി.
ഇതിന്‍െറ ഭാഗമായി ‘ ആത്മവിശ്വാസത്തോടെ വാങ്ങുക’ എന്ന പേരിലുള്ള ലോഗോ മന്ത്രാലയം പുറത്തിറക്കി. ബിസിനസ് സ്ഥാപനങ്ങളിലെ ഓഫറുകള്‍ക്ക് മന്ത്രാലയം പുറത്തിറക്കിയ ലോഗോ ഉപയോഗിച്ച് മാത്രമെ ഓഫര്‍ പരസ്യങ്ങള്‍ പുറത്തിറക്കാന്‍ കഴിയുള്ളൂ. ഓഫറുകളില്‍ ആകൃഷ്ടരായി ബിസിനസ് ഒൗട്ട്ലെറ്റുകളില്‍ എത്തുന്നവര്‍ക്ക് പൂര്‍ണ്ണമായും സുതാര്യതവും സുരക്ഷിതത്വവും നല്‍കുക എന്നതാണിതിന്‍െറ ഉദ്ദേശ്യം. പുതിയ നിയമപ്രകാരം കച്ചവട സ്ഥാപനങ്ങള്‍ തങ്ങളുടെ സ്ഥാപനത്തിലെ സാധനങ്ങള്‍ക്ക് ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിക്കുന്ന പക്ഷം മുന്‍കൂര്‍ അനുവാദം വാങ്ങുകയും അതിനൊപ്പം തങ്ങള്‍ നല്‍കുന്ന ഓഫര്‍ പരസ്യങ്ങളില്‍ മന്ത്രാലയം നല്‍കുന്ന ‘ആത്മവിശ്വാസത്തോടെ വാങ്ങുക’ ലോഗോ ഉപയോഗിക്കണം. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഇന്‍വോയിസുകളിലും ഇതുണ്ടാകണം. എല്ലാ ഷോപ്പുടമകളും ഇത്തരത്തിലുള്ള ഡിസ്കൗണ്ട്,ഓഫര്‍ പരസ്യങ്ങളിലും പ്രഖ്യാപനങ്ങളിലും ഇക്കാര്യം ശ്രദ്ധിക്കണം. ഈ രംഗത്തുള്ള നിയമലംഘനങ്ങളും തട്ടിപ്പുകളും ഇല്ലതാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. ഡിസ്കൗണ്ട് പരസ്യത്തിലെ ലോഗോ നോക്കി ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഓഫര്‍ സര്‍ക്കാര്‍ അംഗീകാരപ്രകാരമുള്ള ഡിസ്കൗണ്ട് ആണോന്ന് മനസിലാക്കാന്‍ സാധിക്കും. ലോഗോ ഇല്ളെങ്കില്‍ അനധികൃതമായ പരസ്യപ്രചാരണമാണന്ന് മനസിലാക്കാനും സാധിക്കും. മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
ഉപഭോക്താക്കള്‍ക്ക് പരാതി
അറിയിക്കാം
ദോഹ: നിശ്ചയിക്കപ്പെട്ട നിയമ വ്യവസ്ഥകള്‍ പാലിക്കുന്നില്ളെകില്‍ 16001 എന്ന നമ്പറില്‍ മന്ത്രാലയത്തിന് പരാതി അറിയിക്കാവുന്നതാണ്. ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച കാലയളവില്‍ വാങ്ങുന്ന സാധനങ്ങളുടെ വിലയും ആനുകൂല്യം പ്രഖ്യാപിക്കുന്നതിന് മുന്‍പുള്ള വിലയും ഇനി മുതല്‍ ഉപഭോക്താവിന് ലഭ്യമായിരിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നിറവേറ്റപ്പെടുന്നില്ലായെന്ന പരാതിയുണ്ടെങ്കില്‍ മന്ത്രാലയത്തിന്‍്റെ നമ്പറിലേക്ക് വിളിച്ച് അറിയിക്കാവുന്നതാണ്. കൂടാതെ നിര്‍ബന്ധമായും ബില്ലുകള്‍ ചോദിച്ച് വാങ്ങിയിരിക്കണമെന്നും മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
