Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപൈതൃക വഴികളിലൂടെ...

പൈതൃക വഴികളിലൂടെ തുഴഞ്ഞുനീങ്ങാം; കതാറ പായ്​ക്കപ്പൽ മേള ഡിസംബർ ഒന്നുമുതൽ

text_fields
bookmark_border
പൈതൃക വഴികളിലൂടെ തുഴഞ്ഞുനീങ്ങാം; കതാറ പായ്​ക്കപ്പൽ മേള ഡിസംബർ ഒന്നുമുതൽ
cancel
camera_alt

കതാറ പരമ്പരാഗത പായ്​ക്കപ്പൽ മേള ഫയൽ ചിത്രം

ദോഹ: പത്താമത്​ കതാറ പായ്ക്കപ്പൽ മേള ഡിസംബർ ഒന്നുമുതൽ അഞ്ചുവരെ നടക്കും. കതാറ ബീച്ചിൽ നടക്കുന്ന അന്താരാഷ്​ട്രമേളയിൽ നിരവധി രാജ്യങ്ങൾ പ​ങ്കെടുക്കുമെന്ന്​ കതാറ കൾചറൽ വില്ലേജ്​ ഫൗണ്ടേഷൻ അറിയിച്ചു. എല്ലാ വർഷവും കതാറയിൽ നടക്കുന്ന പരമ്പരാഗത പായ്​ക്കപ്പൽ മേള രാജ്യത്തി​െൻറ പൈതൃകം തൊട്ടറിയാനുള്ള അവസരം കൂടിയാണ്​​. ഖത്തറി​െൻറ സമുദ്രവുമായി ബന്ധപ്പെട്ട ചരിത്രവും ജീവിതരീതിയും പുതുതലമുറക്ക്​ പരിചയപ്പെടുത്തി​ക്കൊടുക്കുക എന്നതുകൂടിയാണ്​ ലക്ഷ്യം.

സന്ദർശകരെ ഏ​െറ ആകർഷിക്കുന്ന മേള ഇത്തവണ കോവിഡി​െൻറ പശ്ചാത്തലത്തിലാണ്​ നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട്​. കഴിഞ്ഞ വർഷത്തെ മേള ഏറ്റവും ദൈർഘ്യമേറിയതായിരുന്നു. 15 ദിവസമാണ്​ അന്ന്​ മേളയുണ്ടായിരുന്നത്​. ഖത്തർ, കുവൈത്ത്​, ഒമാൻ, ഇറാഖ്​, തുർക്കി, ഇന്ത്യ, ഗ്രീസ്​, ഇറ്റലി, സ്​പെയിൻ, ഇറാൻ, സെൻസിബർ എന്നീ 11 രാഷ്​ട്രങ്ങളിലെ സ്​ഥാപനങ്ങളും പായ്​ക്കപ്പൽ രംഗത്തെ വിദഗ്​ധരുമാണ്​ കഴിഞ്ഞ വർഷ​ത്തെ മേളയിൽ പ​ങ്കെടുത്തിരുന്നത്​. 24ാം​ അറേബ്യൻ ഗൾഫ്​കപ്പ്​ ഫുട്​ബാൾ, ഫിഫ ക്ലബ്​ ഫുട്​ബാൾ ലോകകപ്പ്​ എന്നിവ നടക്കുന്ന സമയമായതിനാലാണ്​ കഴിഞ്ഞ വർഷം 15 ദിവസമായി പായ്​ക്കപ്പൽമേള നടത്തിയത്​.

ഖത്തറിലെ പരമ്പരാഗത കപ്പല്‍ വ്യവസായത്തെക്കുറിച്ചുള്ള നൂതനമായ അവതരണം, ശിൽപശാലകള്‍, പരമ്പരാഗത കപ്പല്‍ നിര്‍മാണം സംബന്ധിച്ച പരിപാടികള്‍ തുടങ്ങിയവയാണ്​ മേളയുടെ പ്രത്യേകത.മീന്‍പിടിത്തം, നെറ്റിങ്​, കൂടുപയോഗിച്ചുള്ള മീന്‍പിടിത്തം, തുഴയല്‍, പരമ്പരാഗത ഉരു മത്സരം ഉൾപ്പെടെയുള്ളവ മേളയിൽ ഉണ്ടാകും.

പുരാതന കാലത്ത് ഖത്തരി ജനത നടത്തിയിരുന്ന കടല്‍സഞ്ചാരത്തി​െൻറ ഓര്‍മകൾ പുതുക്കുകയും പുതുതലമുറക്ക്​ പരിചയപ്പെടുത്തുകയും ചെയ്യും. കതാറ ബീച്ചിലെ പരമ്പരാഗത വില്ലേജ് ഇതിനായി ആകര്‍ഷകമായാണ് സജ്ജീകരിക്കുക. മേളയോടനുബന്ധിച്ചുള്ള പായ്​ക്കപ്പലിലൂടെയുള്ള ഫത്ഹുല്‍ ഖൈര്‍ കടൽ യാത്ര ഇത്തവണ ഉണ്ടാകുമോ എന്നത്​ വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#travel#qatar ship fair#kathara
Next Story