ഖത്തർ ശാസ്ത്ര–സാേങ്കതിക സ്കൂൾ തുറന്നു
text_fieldsദോഹ: ഉമ്മുൽ സനീമിൽ നിർമാണം പൂർത്തിയാക്കിയ ഖത്തർ ശാസ്ത്ര–സാേങ്കതിക സ്കൂൾ (ഖത്തർ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി ഫോർ ബോയ്സ്) പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി, വിദ്യാഭ്യാസ മേഖലയിലെ ഉന്നത വ്യക്തിത്വങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിെൻറ നിർമാണ ഘട്ടങ്ങളും സ്കൂളിെൻറ ലക്ഷ്യവും വിവരിക്കുന്ന പ്രത്യേക ഡോക്യുമെൻററി ചടങ്ങിൽ പ്രദർശിപ്പിച്ചു. രാജ്യത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രക്രിയകളും ഡോക്യുമെൻററിയിൽ പ്രത്യേകം അവ തരിപ്പിച്ചിട്ടുണ്ട്.ഉദ്ഘാടന ശേഷം സ്കൂളും സ്ഥാപനത്തിലെ പ്രധാന സൗകര്യങ്ങളും പരിശീലന സംവിധാനങ്ങളും പ്രധാനമന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.
സ്കൂളിലെ മറ്റു സൗകര്യങ്ങളും ശാസ്ത്ര സാങ്കേതിക രംഗത്തെ പരിശീലന പരിപാടികളും സ്കൂളധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നൽകി.
ശാസ്ത്ര, സാങ്കേതിക മേഖലകളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസം നൽകുന്നതിൽ സ്കൂളിെൻറ പങ്ക് സംബന്ധിച്ചും അധികൃതർ അദ്ദേഹത്തെ അറിയിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിന് കീഴിൽ വിദ്യാഭ്യാസമേഖലക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ വ്യക്തമാക്കി. ശാസ്ത്ര, സാങ്കേതിക രംഗത്ത് വേറിട്ടതും മികവുറ്റതുമായ വിദ്യാഭ്യാസ അനുഭവം നൽകുന്നതിനുള്ള ഖത്തർ സ്കൂൾ ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന ആശയത്തെ അദ്ദേഹം പ്രശംസിച്ചു. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിൽ നിന്നുള്ള സെകൻഡറി വിദ്യാർഥികൾക്കാണ് സ്കൂളിൽ പ്രവേശനം നേടാൻ കഴിയുക. ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നിവയായിരിക്കും മുഖ്യവിഷയങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
