െതാഴിലാളി സൗഹൃദത്തിൽ ഖത്തർ ലോകത്തിന് മാതൃക
text_fieldsഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി (ഇടത്) ഖത്തർ പത്രമാധ്യമ മേധാവികളുമായുള്ള ചർച്ചയിൽ സംസാരിക്കുന്നു
ദോഹ: ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ സാഹചര്യമാണ് ഖത്തറിെൻറ ലക്ഷ്യമെന്ന് പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി.
ഖത്തർ പത്രമാധ്യമ മേധാവികളുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ തൊഴിലാളികൾക്ക് മികച്ച പരിഗണനയും തൊഴിൽസാഹചര്യവും ഒരുക്കുന്നതിെൻറ പേരിൽ ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ ഖത്തറിനെ പ്രശംസിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി തൊഴിൽ നിയമങ്ങൾ ഭേദഗതിവരുത്തി കർക്കശമാക്കുകയും, വിദേശരാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തതിെൻറ ഫലമാണിത്.
ഇസ്ലാമിക നിയമങ്ങളും ധാർമികതയും പാരമ്പര്യവുമെല്ലാം അതിന് കരുത്തായിട്ടുണ്ട്. തൊഴിലാളികളെ പീഡിപ്പിക്കുന്നതിനും അവകാശങ്ങൾ ധ്വംസിക്കുന്നതിനും ഇസ്ലാം അനുവദിക്കുന്നില്ല. തൊഴിലാളികളോട് നീതികാണിക്കാത്തതും നിയമം ലംഘിക്കുന്നതുമായ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും വ്യക്തികൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൊഴിലാളി സൗഹൃദ രാജ്യമെന്ന നിലയിൽ മേഖലയിൽ ഖത്തർ മാതൃകയാണെന്ന് ഐക്യരാഷ്ട്ര സഭയും മനുഷ്യാവകാശ സംഘടനകളും വിലയിരുത്തിയ കാര്യവും പ്രധാനമന്ത്രി സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.