ഖത്തറിൽ കടൽ ടാക്സി വരുന്നു
text_fieldsദോഹ: രാജ്യത്തെ കടൽ ടാക്സി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി ഖത്തർ പൊതുഗതാഗത മന്ത്രാലയം അറിയിച്ചു.
വെസ്റ്റേബയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് സാധാരണ യാത്രക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് കടൽ ടാക്സി നിലവിൽ വരിക.
ഇതിെൻറ ആദ്യ ഘട്ട നിർമാണ പ്രവർത്തനങ്ങൾകുള്ള ടെണ്ടർ ഇതിനകം തന്നെ ക്ഷണിച്ച് കഴിഞ്ഞതായി പൊതു ഗതാഗത വകുപ്പ് അറിയിച്ചു. എട്ട് മാസം കൊണ്ട് പദ്ധതിയുടെ ആദ്യഘട്ടം കമ്മീഷൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
വിവിധ മെേട്രാ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാൻ സഹായകമാകുന്നതായിരിക്കും ഈ പുതിയ കടൽ യാത്രാ സംവിധാനം എന്നാണ് അറിയുന്നത്.
ആദ്യ കടൽ ടാക്സികളായ ചെറിയ കപ്പലുകൾക്ക് നങ്കൂരമിടാൻ പാകത്തിലുള്ള പ്ലാറ്റ് ഫോമുകളുടെയും യാത്രക്കാർക്ക് ടാക്സിയിലേക്ക് കയറാനുള്ള പ്രതലവും ഒരുക്കാനുള്ള നിർമാണ പ്രവർത്തനമാണ് ആരംഭിക്കുക. എട്ട് മാസം കൊണ്ട് ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുനനത്.
ഫെറി സർവീസുകൾ വെസ്റ്റ് ബേ, സു പോർട്ട്, പേൾ ഖത്തർ, ഇസ്ലാമിക് മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകമാകും. അൻപത് യാത്രക്കാർക്ക് കയറാൻകഴിയുന്ന ചെറിയ ഫെറി സർവീസുകൾ ആരംഭിക്കാനാണ് ആദ്യ ഘട്ടത്തിൽ പദ്ധതിയിട്ടിരിക്കുന്നത്. ഇതിെൻറ ഭാഗമായി വെസ്റ്റ്ബേയിൽ നിർമാണ പ്രവർത്തനത്തിനം ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പൊതു ഗതാഗത സേവനം കൂടുതൽ ശക്തമാക്കുന്നതിെൻറ ഭാഗമയായാണ് കടൽ ടാക്സി നടപ്പിലാക്കുന്നത്. വിഷൻ 2030 പദ്ധതയിൽ ഉൾപ്പെട്ടതാണ് ഈ പദ്ധതിയെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
