ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഖത്തർ
text_fieldsഐക്യരാഷ്്ട്ര സഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനി
ദോഹ: ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ നിയമവിരുദ്ധ നടപടികളെ അപലപിച്ച് ഖത്തർ വീണ്ടും രംഗത്ത്. ഉപരോധരാജ്യങ്ങൾക്കെതിരായ അന്താരാഷ്്ട്ര നീതിന്യായ കോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിലും ഉപരോധ രാജ്യങ്ങൾ ഖത്തറിനെതിരായ നിയമലംഘനങ്ങൾ തുടരുകയാണെന്നും ഖത്തർ വ്യക്തമാക്കി. 'ഏകപക്ഷീയമായ ബലാൽക്കാര നടപടികൾ നിർത്തലാക്കുക' വിഷയത്തിൽ നടന്ന യോഗത്തിൽ ഐക്യരാഷ്്ട്രസഭയിലെ ഖത്തർ സ്ഥിരം പ്രതിനിധി ശൈഖ ഉൽയാ അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഉപരോധരാജ്യങ്ങൾക്കെതിരെ തുറന്നടിച്ചത്.
മൂന്ന് വർഷത്തിലധികമായി ഒരു നിയമാടിസ്ഥാനമില്ലാത്തതും നീതീകരിക്കാൻ സാധിക്കാത്തതുമായ വാദങ്ങളിൽ ഖത്തറിനെതിരായ ഉപരോധം തുടരുകയാണ്. ഖത്തറിെൻറ പരമാധികാരത്തെയും രാഷ്്ട്രീയ സ്വാതന്ത്ര്യത്തെയും തുരങ്കം വെക്കുന്ന ഇത്തരം നടപടികൾ ഒരിക്കലും വകവെച്ചു കൊടുക്കുകയില്ല. ഇവ തീർത്തും നിയമവിരുദ്ധമാണെന്നും അവർ വ്യക്തമാക്കി. അന്താരാഷ്്ട്ര നിയമങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഖത്തറിനെതിരായ ഉപരോധം. യു.എൻ ചാർട്ടറിന് വിരുദ്ധമായ ഉപരോധം മേഖല അന്തർദേശീയ സമാധാന, സുരക്ഷാ ശ്രമങ്ങൾക്ക് ഭീഷണിയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ഖത്തറിനെതിരായ ഉപരോധത്തെ തുടർന്ന് നിരവധി മനുഷ്യാവകാശ ലംഘനങ്ങളും മൗലികാവകാശ, സ്വാതന്ത്ര്യ ലംഘനങ്ങളും നടന്നതായി യു.എൻ സ്പെഷൽ റാപോർട്ടർ ദോഹ സന്ദർശനത്തിൽ ചൂണ്ടിക്കാട്ടിയതായും ശൈഖ ആൽഥാനി യു.എന്നിൽ വ്യക്തമാക്കി. ഉപരോധ രാജ്യങ്ങളുടെ മനുഷ്യാവകാശ വിരുദ്ധ നടപടികളിൽ യു.എൻ റാപോർട്ടർ ആശങ്ക പ്രകടിപ്പിച്ചതായും ഉപരോധം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നാവശ്യപ്പെട്ടതായും യു.എന്നിലെ ഖത്തർ സ്ഥിരം പ്രതിനിധി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

