Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഫലസ്​തീൻ ​പ്രശ്​നം...

ഫലസ്​തീൻ ​പ്രശ്​നം പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തർ

text_fields
bookmark_border
ഫലസ്​തീൻ ​പ്രശ്​നം പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തർ
cancel

ദോഹ: ഫലസ്​തീനുമായുള്ള ​പ്രശ്​നങ്ങൾ പരിഹരിക്കുന്നതുവരെ ഇസ്രായേലുമായി ബന്ധമില്ലെന്ന്​ ഖത്തർ. ഇസ്രായേലുമായി നയതന്ത്രബന്ധം സ്​ഥാപിക്കുന്ന അയൽരാജ്യങ്ങളുമായി ഖത്തർ ചേരില്ലെന്നും വിദേശകാര്യസഹമന്ത്രി ലുൽവ ബിൻത്​ റാഷിദ്​ അൽ ഖാതിർ പറഞ്ഞു. ബ്ലൂംബർഗ്​ ന്യൂസുമായി സംസാരിക്കുകയായിരുന്നു അവർ.

കാര്യങ്ങൾ സാധാരണ നിലയിൽ ആവുക എന്നതല്ല ഫലസ്​തീൻ പ്രശ്​നപരിഹാരം. ഫലസ്​തീനികൾ നിലവിൽ ഏറ്റവും മോശമായ സാഹചര്യത്തിലാണ്​ കഴിയുന്നത്​. രാജ്യമില്ലാത്ത ജനങ്ങൾ ആണവർ. അവർ ജീവിക്കുന്നത്​ അധിനിവേശത്തിന്​ കീഴിലാണെന്നും ഇക്കാര്യങ്ങളെല്ലാം പരിഹരിക്കപ്പെടണമെന്നും അവർ പറഞ്ഞു.

ഖത്തറിനെതിരെ മൂന്നുവർഷമായി തുടരുന്ന ഉപരോധം അവസാനിക്കുന്നതിനുള്ള വഴികൾ ഉടൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു. സൗദി, യു.എ.ഇ, ബഹ്​റൈൻ, ഈജിപ്​ത്​ രാജ്യങ്ങളുടെ നയതന്ത്ര- വാണിജ്യ ഉപരോധത്തിന്‍റെ ഇരയാണ്​ കഴിഞ്ഞ മൂന്ന്​ വർഷമായി ഖത്തർ.

ഗൾഫ്​ മേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ഈ വിടവ്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഭരണകൂടത്തെ നിരാശപ്പെടുത്തുകയാണ്​. ഇതിനാൽ യു.എസ്​ മുൻകൈയിൽ രണ്ടുമാസം മുമ്പ്​ പുതിയ പ്രശ്​നപരിഹാരചർച്ചകൾ പുരോഗമിക്കുന്നുണ്ട്​. കുവൈത്തിന്‍റെ നേതൃത്വത്തിലുള്ള മധ്യസ്​ഥ ശ്രമങ്ങൾ അന്തിമമായ ഫലത്തിൽ എത്തിയിട്ടില്ല.

മാസങ്ങളായി ദൂതൻമാർ ഇതിനായി ഉപരോധരാജ്യങ്ങൾ സന്ദർശിക്കുകയും മടങ്ങുകയും ചെയ്​തുവരികയാണ്​. നിർണായകമായ ചില മുന്നേറ്റം ഇക്കാര്യത്തിൽ സംഭവിക്കാം. വരും ആഴ്​ചകളിൽ പുതിയ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിഞ്ഞേക്കുമെന്നും മന്ത്രി പറഞ്ഞു.

മറ്റ്​ രാജ്യങ്ങൾ മുന്നോട്ടുവച്ച 1 ഇന നിബന്ധനകൾക്കപ്പുറത്തേക്ക്​ പ്രശ്​നപരിഹാരചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്​. ആദ്യഘട്ടത്തിൽ ഇതല്ലായിരുന്നു സ്​ഥിതി. ഉപാധിരഹിതമായ കൂടിയാലോചനകളിലും ചർച്ചകളിലുമാണ്​ ഖത്തറിന്​ താൽപര്യം. ചർച്ചകളിൽ എല്ലാ കക്ഷികളെയും ഉൾപ്പെടുത്തേണ്ട ആവശ്യവുമില്ല. അതേസമയം ഏത്​ രാജ്യവുമായാണ്​ ഖത്തർ ചർച്ചകൾ നടത്തുന്നതെന്ന്​ മന്ത്രി വ്യക്​തമാക്കിയില്ല. എന്നാൽ ഖത്തർ കരഅതിർത്തി പങ്കിടുന്ന ഏകരാജ്യമായ സൗദി അറേബ്യയുമായാണ്​ ചർച്ചകൾ നടത്തുന്നത്​ എന്നാണ്​ അറിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarIsraelPalestinties
Next Story