Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ...

ഇ​റാ​ൻ പൈ​ല​റ്റു​മാ​രു​ടെ തി​ര​ച്ചി​ൽ ; സാ​ങ്കേ​തി​ക സം​ഘ​ത്തിനുള്ള ക്ഷ​ണം ഇ​റാ​നു മു​ന്നി​ൽ തു​റ​ന്നുകി​ട​ന്നതായി ഖ​ത്ത​ർ

text_fields
bookmark_border
ഇ​റാ​ൻ പൈ​ല​റ്റു​മാ​രു​ടെ തി​ര​ച്ചി​ൽ ;   സാ​ങ്കേ​തി​ക സം​ഘ​ത്തിനുള്ള ക്ഷ​ണം   ഇ​റാ​നു മു​ന്നി​ൽ തു​റ​ന്നുകി​ട​ന്നതായി ഖ​ത്ത​ർ
cancel

ദോ​ഹ: ഇ​റാ​ൻ പൈ​ല​റ്റു​മാ​രു​ടെ തി​ര​ച്ചി​ൽ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നാ​യി സാ​ങ്കേ​തി​ക സം​ഘ​ത്തെ അ​യ​ക്കാ​നു​ള്ള ക്ഷ​ണം ഇ​റാ​നു മു​ന്നി​ൽ ഇ​പ്പോ​ഴും തു​റ​ന്നു കി​ട​ക്കു​ക​യാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​നു​മാ​യ ഡോ. ​മാ​ജി​ദ് അ​ൽ അ​ൻ​സാ​രി. മു​മ്പ് ഔ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് പ്ര​തി​വാ​ര വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​വും യു​ക്തി​സ​ഹ​മ​ല്ലാ​ത്തതുമാണ്. അ​ന്താ​രാ​ഷ്ട്ര, മാ​നു​ഷി​ക ബാ​ധ്യ​ത​ക​ൾ പൂ​ർ​ണ്ണ​മാ​യും പാ​ലി​ച്ചാ​ണ് ഖ​ത്ത​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​ത്.

ഖ​ത്ത​ർ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച് ദോ​ഹ ന​ഗ​ര​ത്തെ ല​ക്ഷ്യ​മി​ട്ടെ​ത്തി​യ ഇ​റാ​ൻ വി​മാ​ന​ങ്ങ​ളെ നി​ശ്ചി​ത സു​ര​ക്ഷാ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് നേ​രി​ട്ട​ത്. പൈ​ല​റ്റു​മാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന സം​ഘ​ങ്ങ​ൾ ഉ​ട​ന​ടി രം​ഗ​ത്തി​റ​ങ്ങി. ഒ​രു പൈ​ല​റ്റി​ന്റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും വി​വ​രം ഇ​റാ​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഇ​റാ​നി​യ​ൻ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റു​ക​യും അ​വ​ർ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

ഇ​റാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ക്ഷ​ണി​ക്കു​ക​യും വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല​മാ​യ​ല്ല പ്ര​തി​ക​രി​ച്ച​ത്. രാ​ജ്യ​ത്തി​ന്റെ പ​ര​മാ​ധി​കാ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ലും അ​ധി​നി​വേ​ശ​ത്തെ​ നേ​രി​ടു​ന്ന​തി​ലും ഖ​ത്ത​റി​ന്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranianqatar​
News Summary - Qatar says invitation for technical team remained open to Iran
Next Story