
സൗദി-ഖത്തർ കരഅതിർത്തിയായ അബൂസംറ
ഖത്തർ ഉപരോധം തീർന്നു; 'അൽ ഉല' അന്തിമപ്രഖ്യാപനം ചൊവ്വാഴ്ച
text_fieldsദോഹ: നാലാം വർഷത്തിലേക്ക് കടന്ന ഖത്തർ ഉപരോധം തീരുന്നു. ഇതുസംബന്ധിച്ച കരാർ ഒപ്പിടലും അന്തിമപ്രഖ്യാപനവും ഇന്ന് സൗദിയിൽ നടക്കുന്ന ജി.സി.സി ഉച്ചകോടിയിൽ ഉണ്ടാകും. 'അൽ ഉല' പ്രഖ്യാപനം എന്നായിരിക്കും ഇത് അറിയപ്പെടുക. ഉച്ചകോടി നടക്കുന്ന സൗദിയിലെ സ്ഥലമാണ് അൽ ഉല.
2017 ജൂണിലാണ് സൗദി, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് രാജ്യങ്ങൾ ഖത്തറിനെതിരെ കരവ്യോമകടൽ ഉപരോധം തുടങ്ങിയത്. ഗൾഫ്മേഖലയിൽ ഏറെ അസ്വാരസ്യങ്ങൾക്കും വേദനകൾക്കും ഇടവെച്ച ഉപരോധത്തിനാണ് ചൊവ്വാഴ്ചയോടെ പരിഹാരമാകുന്നത്.
ഇന്നലെ രാത്രി തന്നെ സൗദി അതിർത്തിയായ അബൂ സംറ തുറന്നിരുന്നു. ബാരിക്കേഡുകൾ അടക്കം എടുത്തുമാറ്റിയിട്ടുണ്ട്. കുവൈത്ത് അമീർ, ഖത്തർ അമീറുമായും സൗദി കിരീടാവകാശിയുമായും രണ്ട് തവണ ഇക്കാര്യം സംബന്ധിച്ച് ഫോണിൽ സംസാരിച്ചതിന് ശേഷമാണ് അന്തിമതീരുമാനത്തിലേക്കെത്തിയത്. അൽ ഉല പ്രഖ്യാപനത്തിൽ ഇരുരാഷ്ട്രത്തലവൻമാരും ഒപ്പിടുന്നതുസംബന്ധിച്ചും കുവൈത്ത് അമീർ ഇരുവരോടും സംസാരിച്ചിരുന്നു. ഇരുരാജ്യങ്ങളുടെയും കരവ്യോമകടൽ അതിർത്തികൾ തുറക്കുക എന്നതാണ് കരാർ.
തുടക്കം മുതലേ കുവൈത്തിൻെറ മധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങളാണ് വിജയത്തിൽ എത്തിയിരിക്കുന്നത്. ട്രംപിൻെറ മുതിർന്ന ഉപദേശകൻ ജാരദ് കുഷ്നർ അടുത്തിടെ നടത്തിയ ജി.സി.സി സന്ദർശനത്തോടെയാണ് പരിഹാരനടപടികൾ ത്വരിതഗതിയിലായത്. അധികാരമൊഴിയുന്നതിന് മുേമ്പ പ്രതിസന്ധി പരിഹരിച്ച് തങ്ങളുടെയും ഇസ്രായേലിൻെറയും ഇറാൻ വിരുദ്ധ നിലപാടുകൾക്ക് കൂടുതൽ സാഹചര്യമൊരുക്കുകയാണ് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ലക്ഷ്യമിടുന്നത്.
ഉപരോധവുമായി ബന്ധപ്പെട്ട രാജ്യങ്ങൾ അമേരിക്കയുടെ സഖ്യകക്ഷികളാണ്. ഖത്തറിലാണ് മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമുള്ളത്. യു.എസ് നേവിയുടെ അഞ്ചാമത് ഫ്ലീറ്റ് ബഹ്റൈൻ ആസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. സൗദിയിലും യു.എ.ഇ.യിലും യു.എസ് താവളങ്ങളുണ്ട്. ഗൾഫ്പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ കഴിഞ്ഞ ദിവസം യു.എ.ഇയും പിന്തുണച്ചിരുന്നു. സൗദി, ഒമാൻ, ഖത്തർ രാജ്യങ്ങൾ പരിഹാരനടപടികൾ നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്.
പരിഹാരശ്രമങ്ങൾക്ക് മിക്ക രാജ്യങ്ങളും നേരത്തേ തന്നെ പിന്തുണയറിയിച്ചിട്ടുണ്ട്. കുവൈത്ത് നടത്തുന്ന ശ്രമങ്ങളിലൂടെ സമഗ്രഹമായ പ്രശ്നപരിഹാരം ഉണ്ടാകുമെന്നാണ് ഈജിപ്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. പരിഹാരശ്രമങ്ങളെ യു.എ.ഇയും നേരത്തേ പിന്തുണച്ചിട്ടുണ്ട്.
ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഉടൻ ഉണ്ടാകുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ മധ്യസ്ഥത വഹിക്കുന്ന കുവൈത്തിൻെറ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു. പരിഹാരശ്രമങ്ങൾ ഫലപ്രാപ്തിയിൽ എത്തുകയാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ അൽ സബാഹും ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയും പറഞ്ഞിരുന്നു. പരിഹാരനടപടികൾ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയും സ്വാഗതം ചെയ് തിട്ടുണ്ട്.
ഖത്തർ ഒൗദ്യോഗിക വാർത്താ ഏജൻസിയായ ക്യു.എൻ.എയുടെ വെബ്സൈറ്റ് തകർത്ത് ഖത്തർ അമീറിെൻറ പേരിൽ തെറ്റായ പ്രസ്താവന ഉൾപ്പെടുത്തി പ്രചരിപ്പിച്ചായിരുന്നു ഉപരോധം തുടങ്ങിയത്. എന്നാൽ കുപ്രചാരണമാണ് അമീറിനെതിരെ നടക്കുന്നതെന്നും ഇതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ഖത്തർ ഒൗദ്യോഗികമായി അറിയിച്ചിരുന്നു.
അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം അടക്കുക തുടങ്ങിയ 13 ഇന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിൻെറ പരമാധികാരം മാനിക്കുന്ന ഏത് തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിൻെറ തുടക്കം മുതലുള്ള നിലപാട്.
ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള അന്തിമതീരുമാനം ജി.സി.സി ഉച്ചകോടി എടുക്കുമെന്നപ്രതീക്ഷയാണ് കഴിഞ്ഞ ആഴ്ചകളിൽ ഉണ്ടായിരുന്നത്. പരിഹാരവഴികളിൽ ഒരു തടസവുമിെല്ലന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ അന്തിമതീരുമാനത്തിൽ എത്തിയിരിക്കുന്നത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.