Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ വിഷയത്തിൽ...

ഖത്തർ വിഷയത്തിൽ ഉപാധികളിലുറച്ച്​ സൗദി

text_fields
bookmark_border
ഖത്തർ വിഷയത്തിൽ ഉപാധികളിലുറച്ച്​ സൗദി
cancel

മക്ക: ഖത്തര്‍ വിഷയം പരിഹരിക്കാന്‍ ഉപാധികള്‍ പാലിക്കണമെന്ന് സൗദി ആവര്‍ത്തിച്ചു. ഉപാധികള്‍ പാലിക്കാതെ ഖത്തര്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകില്ലെന്ന് സൗദി വിദേശ കാര്യ മന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് വ്യക്തമാക്കി. മക്ക ഉച്ചകോടികളിൽ ഖത്തര്‍ പ്രശ്​നപരിഹാരം ഗൗരവപ്പെട്ട ചർച്ചയായില്ലെന്നാണ്​ റിപ്പോർട്ട്​. ഖത്തർ പ്രധാനമന്ത്രിയാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. സൗദി ഉൾപെടെ രാജ്യങ്ങൾ രണ്ട്​ വർഷമായി തുടരുന്ന ഉപരോധം നീങ്ങിയേക്കുമെന്ന പ്രതീക്ഷ ഇതോടെ അസ്​ഥാനത്തായി.പശ്​ചിമേഷ്യയുടെ സമാധാനം തിരിച്ചുപിടിക്കാൻ ഒരുമിച്ചുനിൽക്കാൻ ഉച്ചകോടികൾ തീരുമാനിച്ചു.

മേഖലയുടെ അസ്ഥിരത തകര്‍ക്കുന്ന ഇറാനെ ഒറ്റപ്പെടുത്തും. കൂട്ടായ്മയിലെ അമ്പത്തിയാറ് രാജ്യങ്ങള്‍ ഒരുമിച്ചിരുന്നത് മേഖലയുടെ സ്വസ്ഥത തിരിച്ചുപിടിക്കാന്‍ സഹായിക്കുമെന്ന് ഒ.​െഎ.സി വ്യക്​തമാക്കി.ഇറാനുയര്‍ത്തുന്ന ഭീഷണി നേരിടാനായാണ് അടിയന്തിര അറബ് -ജി സി സി ഉച്ചകോടി മക്കയിൽ ചേര്‍ന്നത്. ഇതിന് പിന്നാലെയായിരുന്നു ഇസ്​ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ സമ്മേളനം. സമ്മേളനത്തെ അഭിസംബോധന ചെയ്ത സല്‍മാന്‍ രാജാവ് ഹൂതികള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് ആവര്‍ത്തിച്ചു. യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ 56 രാഷ്​ട്രങ്ങളുടെ കൂട്ടായ്മ മേഖലയിലെ പ്രശ്ന പരിഹാരത്തിന് ഒന്നിച്ച് നീങ്ങുമെന്ന് ഉച്ചകോടി പ്രഖ്യാപിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiqatargulf news
News Summary - QATAR-SAUDI-GULF NEWS
Next Story