ഖത്തർ - സൗദി ഫോളോഅപ് കമ്മിറ്റി യോഗം ചേർന്നു
text_fieldsദോഹയിൽ നടന്ന ഖത്തർ -സൗദി ഫോളോഅപ് കമ്മിറ്റിയുടെ നാലാമത് യോഗത്തിൽനിന്ന്
ദോഹ: ഖത്തർ-സൗദി അറേബ്യ ഫോളോഅപ് കമ്മിറ്റിയുടെ നാലാമത് യോഗത്തിന് ഖത്തർ വിദേശകാര്യമന്ത്രാലയം വേദിയായി. വിദേശകാര്യമന്ത്രാലയം മേഖലാ പ്രത്യേക പ്രതിനിധി അംബാസഡർ അലി ബിൻ ഫഹദ് അൽ ഹാജിരി ഖത്തർ സംഘത്തിന് നേതൃത്വം നൽകി.
സൗദി വിദേശകാര്യമന്ത്രാലയം രാഷ്ട്രീയ സാമ്പത്തികകാര്യ വിഭാഗം അണ്ടർ സെക്രട്ടറി ഈദ് ബിൻ മുഹമ്മദ് അൽ ദഖാഫിയുടെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘവും യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ സമർപ്പിച്ച ഫയലുകളിൽ സമിതി പൊതുധാരണയിലെത്തുകയും തുടർ നടപടികളിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുകയും ചെയ്തു. ഇരുരാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരുടെ ആഗ്രഹാഭിലാഷങ്ങളും തീരുമാനങ്ങളും നടപ്പാക്കുന്നതിെൻറ ഭാഗമായാണ് യോഗങ്ങൾ.
ഖത്തറും സൗദി അറേബ്യയുൾപ്പെടെയുള്ള നാല് ഗൾഫ്, അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ഉപരോധം പിൻവലിക്കുന്നതിെൻറ ഭാഗമായി ഈ വർഷം ജനുവരി അഞ്ചിന് സൗദി അറേബ്യയിലെ അൽ ഉലയിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായാണ് ഫോളോ അപ് കമ്മിറ്റി രൂപം കൊണ്ടത്. ഉച്ചകോടിയിൽ ഇരുകക്ഷികളും അംഗീകരിച്ച തീരുമാനങ്ങൾ നടപ്പിലാക്കുകയാണ് സമിതിയുടെ ലക്ഷ്യം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.