ഖത്തർ -സൗദി സിവിൽ ഡിഫൻസ് സഹകരണ സമിതി യോഗം
text_fieldsദോഹ: സൗദി അറേബ്യയുമായുള്ള സിവിൽ ഡിഫൻസ് സഹകരണ കരാർ പ്രാബല്യത്തിൽ വരുത്തുന്നതിനായി റിയാദിൽ ചേർന്ന പ്രഥമ ഖത്തർ -സൗദി സിവിൽ ഡിഫൻസ് സഹകരണ സമിതി യോഗം സമാപിച്ചു. സിവിൽ ഡിഫൻസ് രംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേർന്നത്. ഖത്തർ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഹമദ് ഉസ്മാൻ അൽ ദുഹൈമി ഖത്തറി പ്രതിനിധി സംഘത്തെ നയിച്ചു. സൗദി സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഡോ. ഹമൂദ് ബിൻ സുലൈമാൻ അൽ ഫറജിന്റെ നേതൃത്വത്തിലാണ് സൗദി പ്രതിനിധി സംഘം യോഗത്തിൽ പങ്കെടുത്തത്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് സജ്ജീകരണങ്ങളും പ്രവർത്തനക്ഷമതയും വർധിപ്പിക്കുക, സാങ്കേതിക വിവരങ്ങളും വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുക, അടിയന്തര രക്ഷാപ്രവർത്തന സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള സുപ്രധാന ശപാർശകൾ യോഗം അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

