സംല റേസ് ഇനി ലോകോത്തരം
text_fieldsദോഹ: നീന്തലും, ഓട്ടവും സൈക്ലിങ്ങും, മൗണ്ടെയ്ൻ റേസും ഉൾപ്പെടെ 100 കിലോമീറ്റർ നീളുന്ന സാഹസിക മത്സരമായ സംല റേസ് ഇനി അന്താരാഷ്ട്ര തലത്തിലേക്ക്.
കായികക്കരുത്തിലെ രാജാക്കന്മാർ മാറ്റുരക്കുന്ന സംല റേസ് വിസിറ്റ് ഖത്തർ പങ്കാളിത്തത്തോടെയാണ് രാജ്യാന്തര തലത്തിലെ താരങ്ങളുടെ പങ്കാളിത്തവുമായി എത്തുന്നത്. പ്രഥമ അന്താരാഷ്ട്ര എഡിഷൻ 2026 ജനുവരി 24ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
100 കിലോമീറ്റർ നീളുന്ന മത്സരത്തിൽ മൂന്ന് ലക്ഷം ഡോളറാണ് സമ്മാനത്തുക. മൂന്ന് കിലോമീറ്റർ നീന്തൽ, 49 കിലോമീറ്റര്‍ ഓട്ടം. 44 കിലോമീറ്റര്‍ മൗണ്ടെയ്ൻ സൈക്ലിങ്, നാല് കിലോമീറ്റര്‍ കയാക്കിങ് എന്നിങ്ങനെ നാലു ചലഞ്ചുകൾ പൂർത്തിയാക്കിയാണ് സംല റേസ് വിജയകകളെ കണ്ടെത്തുന്നത്.
12 മണിക്കൂറിനുള്ളിൽ എല്ലാം പൂർത്തിയാക്കി ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരണം. ലോകത്തിന്റെ ഏതു കോണില്‍നിന്നുള്ള അത് ലറ്റിനും മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 18 വയസ്സ് പൂര്‍ത്തിയായിരിക്കണം.
ഓരോ കാറ്റഗറിയിലും ഒന്നാംസ്ഥാനത്ത് എത്തുന്നയാള്‍ക്ക് 50,000 ഡോളറാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് 30,000വും മൂന്നാം സ്ഥാനക്കാര്‍ക്ക് 20,000വും ഡോളര്‍ സമ്മാനം ലഭിക്കും. നാലു മുതല്‍ 10ാം സ്ഥാനം വരെയുള്ളവര്‍ക്ക് 10,000 മുതല്‍ 4000 ഡോളര്‍ വരെ സമ്മാനമുണ്ട്.
അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ പ്രധാന കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിന്റെ ഭാഗമാണ് ഈ ചുവടുവെപ്പെന്ന് വിസിറ്റ് ഖത്തർ സി.ഇ.ഒ എൻജി. അബ്ദുൽ അസീസ് അലി അൽ മൗലവി പറഞ്ഞു. മികച്ച നിലവാരം പുലർത്തിയ പ്രാദേശികതല മത്സരം അന്താരാഷ്ട്ര തലത്തിലെത്തുന്നതോടെ സ്പോർട്സ് ടൂറിസവും പ്രധാനമായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

