Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ റ​ണ്ണി​ങ്...

ഖ​ത്ത​ർ റ​ണ്ണി​ങ് ക്ല​ബ്ബി​ന് തു​ട​ക്കം

text_fields
bookmark_border
ഖ​ത്ത​ർ റ​ണ്ണി​ങ് ക്ല​ബ്ബി​ന് തു​ട​ക്കം
cancel
camera_alt

ഖ​ത്ത​ർ റ​ണ്ണി​ങ് ക്ല​ബ്ബി​ന്റെ ഉ​ദ്ഘാ​ട​ന സം​ഗ​മം മു​ൻ​ത​സ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച​പ്പോ​ൾ

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ശാ​രീ​രി​ക ആ​രോ​ഗ്യ​വും മാ​ന​സി​ക ഉ​ണ​ർ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ റ​ണ്ണി​ങ് ക്ല​ബ് (ക്യു.​ആ​ർ.​സി) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഫി​റ്റ്ന​സ് ക​ണ്ട​ന്റ് ക്രി​യേ​റ്റ​റാ​യ സി. ​ഹ​സി​ൽ, ഫൈ​സ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്യു.​ആ​ർ.​സി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം, ഖ​ത്ത​റി​ലെ തൊ​ഴി​ല​വ​സ​ര വി​വ​ര​ങ്ങ​ൾ, വാ​രാ​ന്ത്യ റ​ണ്ണു​ക​ൾ, പ്രാ​ദേ​ശി​ക അ​പ്ഡേ​റ്റു​ക​ൾ എ​ന്നി​വ​യും ക്ല​ബ്ബി​ലൂ​ടെ അം​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്ല​ബ്ബി​ന്റെ ഉ​ദ്ഘാ​ട​ന റ​ൺ മു​ൻ​ത​സ പാ​ർ​ക്കി​ൽ ന​ട​ന്നു. 40ഓ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ 2.4 കി​ലോ​മീ​റ്റ​ർ കൂ​ട്ട​യോ​ട്ടം സം​ഘ​ടി​പ്പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന സൗ​ഹൃ​ദ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ആ​രോ​ഗ്യം, വ്യ​ക്തി​വി​ക​സ​നം, തൊ​ഴി​ൽ സാ​ധ്യ​ത​ക​ൾ, ഖ​ത്ത​റി​ലെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​ങ്കു​വെ​ച്ചു. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​ക്ക​ളെ​യും കു​ടും​ബ​ങ്ങ​ളെ​യും ഒ​രേ വേ​ദി​യി​ൽ കൊ​ണ്ടു​വ​ന്ന് പ​ര​സ്പ​ര പി​ന്തു​ണ​യും സൗ​ഹൃ​ദ​വും വ​ള​ർ​ത്തു​ക​യാ​ണ് ക്ല​ബ്ബി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് സ്ഥാ​പ​ക​ൻ ഹ​സി​ൽ പ​റ​ഞ്ഞു. കൂ​ടു​ത​ൽ ആ​ളു​ക​ളെ സം​രം​ഭ​ത്തി​ന്റെ ഭാ​ഗ​മാ​ക്കാ​ൻ വ​രും ആ​ഴ്ച​ക​ളി​ൽ സ്ഥി​ര​മാ​യ റ​ണ്ണു​ക​ൾ, നെ​റ്റ്വ​ർ​ക്കി​ങ് സെ​ഷ​നു​ക​ൾ, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar Running Club launches
Next Story