വെള്ളിയാഴ്ചത്തെ 'ഖത്തർ റൺ 2021' മാറ്റിവെച്ചു
text_fieldsദോഹ: വെള്ളിയാഴ്ച ആസ്പെയർ പാർക്കിൽ നടക്കേണ്ടിയിരുന്ന 'ഗൾഫ്മാധ്യമം ഖത്തർ റൺ 2021' മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചതിനാലും പുറത്തുനടക്കുന്ന പരിപാടികൾക്ക് നിയന്ത്രണം വന്നതിനാലുമാണ് തീരുമാനം. ഖത്തർ റണിൻെറ പുതിയ തീയതി പിന്നീട് അറിയിക്കും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് മൽസരാർഥികൾക്ക് കഴിഞ്ഞദിവസം തന്നെ അയച്ചിട്ടുണ്ട്.
വിവിധ ദേശക്കാർ, ഭാഷക്കാർ...സ്വദേശികളും വിദേശികളും...സ്ത്രീകളും കുട്ടികളും... തുടങ്ങി നിരവധിപേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവർക്കുള്ള ജഴ്സിയുടെയും മറ്റും വിതരണം കഴിഞ്ഞ ദിവസം ഗൾഫ്മാധ്യമം ഓഫിസിൽ നടന്നു. ദേശീയകായികദിനത്തോടനുബന്ധിച്ചാണ് 'നല്ല ആരോഗ്യത്തിലേക്ക്' എന്ന സന്ദേശവുമായി 'ഖത്തർ റൺ 2021' ആസൂത്രണം ചെയ്തിരുന്നത്.
വെള്ളിയാഴ്ച രാവിലെ 6.30ന് ദോഹ ആസ്പെയർ പാർക്കിൽ നടത്താനിരുന്ന പരിപാടി ബുധനാഴ്ച വൈകുന്നേരം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ പുനസ്ഥാപിച്ചതിനാൽ മാറ്റിവെക്കുകയായിരുന്നു. നിയന്ത്രണങ്ങൾ നീങ്ങി സാഹചര്യം അനുകൂലമാകുന്നയുടൻ പരിപാടി മുൻനിശ്ചയിച്ചപോലെ നടക്കുമെന്നും സംഘാടകസമിതി അറിയിച്ചു. ഗ്രാൻറ്മാൾ ഹൈപ്പർമാർക്കറ്റാണ് മുഖ്യപ്രായോജകർ.
ഇന്ത്യ, ഖത്തർ, ബ്രിട്ടൻ, യു.എസ്.എ, യുക്രൈൻ, ന്യുസിലാൻറ്, ഫിലിപ്പീൻസ്, ടുണീഷ്യ, ജർമനി, റഷ്യ, പാകിസ്താൻ, ഫ്രാൻസ് തുടങ്ങിയ വിവിധ രാജ്യക്കാരാണ് പങ്കെടുക്കുക. ഇത് രണ്ടാം തവണയാണ് ഖത്തർ റൺ നടത്തുന്നത്. അൽബിദ പാർക്കിൽ കഴിഞ്ഞ വർഷം നടന്ന ആദ്യഎഡിഷൻ വൻവിജയമായിരുന്നു.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ വിഭാഗങ്ങളിലായാണ് മൽസരം.
പത്ത് കിലോമീറ്റർ, അഞ്ച് കിലോമീറ്റർ വിഭാഗത്തിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും വെവ്വേറെയാണ് മൽസരം. ജൂനിയർ വിഭാഗത്തിൽ മൂന്നുകിലോമീറ്ററിലാണ് മൽസരം. ഏഴ് വയസുമുതൽ 15 വയസുവരെയുള്ളവർക്ക് പങ്കെടുക്കാം. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെയാണ് മൽസരം. ഏഴ് മുതൽ പത്ത് വയസുവരെയുള്ളവർക്ക് ൈപ്രമറി വിഭാഗത്തിലും 11 വയസുമുതൽ 15 വയസുവരെയുള്ളവർ സെകൻഡറി വിഭാഗത്തിലുമാണ് മൽസരിക്കുക. എല്ലാ വിഭാഗത്തിലും ആദ്യ മൂന്നുസ് ഥാനത്തെത്തുന്നവരെ ഗംഭീര സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. വിവരങ്ങൾക്ക് 55373946, 66742974 എന്നീ നമ്പറുകളിൽ വിളിക്കാം. 'ഖത്തർ റൺ 2021'ൻെറ ജഴ്സി ഉക്രൈൻ സ്വദേശിയും കായികതാരവുമായ ടിഷ്യാന പിഡോറിന കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. കഴിഞ്ഞ വർഷത്തെ ഖത്തർ റണിലെ അഞ്ച് കിലോമീറ്റർ വനിതാവിഭഗത്തിലെ ഒന്നാംസ് ഥാനക്കാരിയാണ് ടിഷ്യാന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.