ട്രാക്കിൽ ബ്രിട്ടീഷ് ആധിപത്യം
text_fieldsവാശിയേറിയ പോരാട്ടം നടന്ന ഖത്തർ റൺ 2020 കായികോത്സവത്തിൽ ട്രാക്കിലുടനീളം കാണാനായത് ബ്രിട്ടീഷ് ആധിപത്യം. 40 വയസ്സിനു മുകളിലുള്ളവർക്കുള്ള 10 കി.മീ ഓട്ടത്തിൽ ആദ്യത്തെ മൂന്നു സ്ഥാനങ്ങളും ബ്രിട്ടൻ താരങ്ങൾ സ്വന്തമാക്കി. കോജോ കെയ്റിം, മിഖായേൽ ഇയാൻ ഒബ്രിയെൻ, ടിം മിൽസ് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയത്. ഇന്ത്യൻ താരങ്ങളും മികവാർന്ന പ്രകടനം പുറത്തെടുത്ത് വിദേശികൾക്കുമേൽ ആധിപത്യം നേടുന്ന കാഴ്ചക്കും ട്രാക്ക് വേദിയായി. മാസ്റ്റേഴ്സ് വിഭാഗത്തിലെ മൂന്ന് കി.മീ ഓട്ടത്തിൽ സമഗ്രാധിപത്യം നേടിയാണ് കളത്തിലെ ഇന്ത്യൻ കരുത്ത് പ്രകടമാക്കിയത്.
ഇൗയിനത്തിൽ ജോർജ് സൈദാൻ ഒന്നാമതെത്തിയപ്പോൾ മലയാളി താരങ്ങളായ സജീർ കലന്തൻ, ഷഹീൻ മുഹമ്മദ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. വനിതകളുടെ പങ്കാളിത്തമാണ് ഏറെ ശ്രദ്ധ നേടിയത്. ബ്രിട്ടനൊപ്പം അയർലൻഡ്, ബ്രസീൽ, അൽജീരിയ, നെതർലൻഡ്സ്, ഇൗജിപ്ത്, റഷ്യ എന്നിവിടങ്ങളിലെ അത്ലറ്റുകൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ഇന്ത്യൻ താരങ്ങളും ശക്തമായ വെല്ലുവിളിയുയർത്തിയാണ് മത്സരം അവസാനിപ്പിച്ചത്. പല ഇനങ്ങളിലും രണ്ടും മൂന്നും സ്ഥാനത്ത് ഇന്ത്യൻ താരങ്ങൾ തന്നെയാണ് വിജയകരമായി ഓട്ടം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
