Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​വേ​ശ​മാ​യി ഗ​ൾ​ഫ്...

ആ​വേ​ശ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’

text_fields
bookmark_border
ആ​വേ​ശ​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ  2020’
cancel
camera_alt??????? ????????? ??????????? ?????? ????????? ????? ?????????? ??.???. ???? ?????????, ????????? ??????????? ??????? ??????????????????? ??????????? ??????????? ????? ???????????, ??????????????????? ??????????? ????? ??.???. ????????????????????, ??.??.??? ????????????? ??.???. ?????????????????, ???????? ???????? ??????????? ??.????. ??????, ????? ???????? ??.??? ?????????? ??????????, ?????????? ???? ???????? ??????????? ???????? ?????????? ????????????????????

ദോ​ഹ: ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​റി​െൻറ മ​ണ്ണി​ൽ പു​തു ച​രി​ത്ര​മെ​ഴു​തി കാ​യി​ക​ താ​ര​ങ്ങ​ൾ. കാ​ൽ​പ​ന്തു​ക​ളി​യു​ടെ ലോ​ക​മേ​ള​ക്ക് ആ​തി​ഥ്യ​മ​രു​ളു​ന്ന ആ​ദ്യ അ​റ​ബ് രാ​ജ്യ​മെ​ന്ന ച​രി​ത ്ര​മു​ഹൂ​ർ​ത്ത​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന ഖ​ത്ത​റി​െൻറ മ​ണ്ണി​ലൂ​ടെ 33 രാ​ജ്യ​ങ്ങ​ളി​ലെ അ​ത്​​ല​റ്റു ​ക​ൾ ഓ​ടി​ക്ക​യ​റി​യ​ത് ച​രി​ത്ര​ത്തി​ലേ​ക്ക്. ലോ​ക​മൊ​ന്നാ​കെ ഒ​റ്റ ട്രാ​ക്കി​ൽ, ഒ​ന്നി​ച്ചു തു​ട​ങ്ങി, ഒ ​ന്നി​ച്ചോ​ടി​യ​പ്പോ​ൾ രാ​ജ്യാ​തി​ർ​ത്തി​ക​ളും ഭാ​ഷ-​വേ​ഷ വ്യ​ത്യാ​സ​ങ്ങ​ളു​മെ​ല്ലാം ഇ​ല്ലാ​താ​യി ദേ​ശാ​ ന്ത​ര സൗ​ഹൃ​ദം പൂ​ക്കു​ന്ന മ​നോ​ഹ​ര കാ​ഴ്ച​ക്കാ​ണ് ദോ​ഹ കോ​ർ​ണി​ഷി​ലെ അ​ൽ​ബി​ദ പാ​ർ​ക്ക് സാ​ക്ഷ്യം വ​ഹി​ച് ച​ത്. പു​തു ജീ​വി​ത​ശൈ​ലി പ​ടു​ത്തു​യ​ർ​ത്താ​ൻ ഗ​ൾ​ഫ് മാ​ധ്യ​മം തീ​ർ​ത്ത ആ​രോ​ഗ്യ​ത്തി​െൻറ ട്രാ​ക്കി​ലാ​ണ ് അ​മ്പ​ര​പ്പി​ക്കു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ലോ​ക​മെ​ങ്ങു​മു​ള്ള അ​ത്​​ല​റ്റു​ക​ൾ അ​വി​ശ്വ​സ​നീ​യ ​മാ​യ നേ​ട്ട​ത്തി​ലൂ​ടെ ച​രി​ത്ര​ത്തി​ന് പി​റ​വി​യൊ​രു​ക്കി​യ​ത്.


ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’ മെ​ഗാ ഇ​വ​ൻ​റി​ലൂ​ടെ 280ൽ​പ​രം താ​ര​ങ്ങ​ൾ കു​തി​ച്ചു​പാ​ഞ്ഞ​പ്പോ​ൾ ഖ​ത്ത​റി​െൻറ കാ​യി​ക​ലോ​ക​ത്തും അ​തൊ​രു വി​സ്മ​യം തീ​ർ​ത്ത പ്ര​ക​ട​ന​മാ​യി മാ​റി. താ​ര​ങ്ങ​ൾ​ക്കു​പു​റ​മെ ക​മ്യൂ​ണി​റ്റി നേ​താ​ക്ക​ൾ, സ​ന്ന​ദ്ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക പ്ര​മു​ഖ​ർ, വ്യ​വ​സാ​യി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ കൂ​ട്ടാ​യ്മ​ക​ൾ എ​ന്നി​വ​രും ചേ​ർ​ന്ന​തോ​ടെ ‘ഖ​ത്ത​ർ റ​ൺ 2020’നൊ​പ്പം 500ൽ​പ​രം സ്പോ​ർ​ട്സ് പ്രേ​മി​ക​ളും ച​രി​ത്ര​ത്തി​ലേ​ക്ക് കു​തി​ച്ചു. ഖ​ത്ത​റി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ മാ​ധ്യ​മം ഇ​ത്ര​യും വ​ലി​യൊ​രു കാ​യി​ക​മാ​മാ​ങ്കം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഏ​റ്റ​വും മി​ക​വു​റ്റ രീ​തി​യി​ൽ അ​ന്താ​രാ​ഷ്​​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം പാ​ലി​ച്ച്, ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള താ​ര​ങ്ങ​ൾ​ക്ക് വേ​ദി​യൊ​രു​ക്കി, ഖ​ത്ത​റി​ലെ കാ​യി​ക​ലോ​ക​ത്തി​ന് വി​ല​പ്പെ​ട്ട സം​ഭാ​വ​ന ന​ൽ​കി​യ ആ​ദ്യ ഇ​ന്ത്യ​ൻ മാ​ധ്യ​മ സ്ഥാ​പ​ന​മെ​ന്ന റെ​ക്കോ​ഡ് ഇ​ന്ന്​ ഗ​ൾ​ഫ് മാ​ധ്യ​മ​ത്തി​ന് സ്വ​ന്തം.


ഒ​രു ദി​വ​സ​ത്തി​െൻറ മു​ഴു​വ​ൻ സ​മ​യ​വും കാ​യി​ക​പ​രി​പാ​ടി​ക​ൾ​ക്കാ​യി മാ​ത്രം മാ​റ്റി​വെ​ക്കു​ന്ന ഖ​ത്ത​റി​ലെ ദേ​ശീ​യ കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​െൻറ മു​ന്നോ​ടി​യാ​യി ന​ട​ന്ന ‘ബ്രാ​ഡ്​​മ’ ഗ്രൂ​പ്​​ മു​ഖ്യ​പ്രാ​യോ​ജ​ക​രാ​യ ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’, ഇ​തോ​ടെ ഖ​ത്ത​ർ കാ​യി​ക​ലോ​ക​ത്ത് ക​ല​ണ്ട​ർ ഇ​വ​ൻ​റാ​യി മാ​റു​മെ​ന്ന​ത് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. മി​ക​വു​റ്റ ജീ​വി​ത​ശൈ​ലി​യി​ലേ​ക്കും അ​തു​വ​ഴി മി​ക​ച്ച ആ​രോ​ഗ്യ​ത്തി​ലേ​ക്കും പ്ര​വാ​സി​ലോ​ക​ത്തെ കൈ​പി​ടി​ച്ചു ന​ട​ത്തു​ന്ന​തി​നാ​യാ​ണ് കാ​യി​ക​മാ​മാ​ങ്ക​ങ്ങ​ളു​ടെ വേ​ദി​യാ​കു​ന്ന ഖ​ത്ത​റി​ൽ ഗ​ൾ​ഫ് മാ​ധ്യ​മം മെ​ഗാ ഇ​വ​ൻ​റാ​യ റ​ണ്ണി​ന് ക​ള​മൊ​രു​ക്കി​യ​ത്. മ​ല​യാ​ളി​ക​ളു​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളും വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന മ​റ്റു പ്ര​വാ​സി സ​മൂ​ഹ​ങ്ങ​ളും ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളോ​ടെ​യാ​ണ് മെ​ഗാ റ​ണ്ണി​നെ സ്വാ​ഗ​തം ചെ​യ്ത​ത്. അ​തേ ആ​വേ​ശം വീ​രോ​ചി​ത​മാ​യി പ​തി​ന്മ​ട​ങ്ങാ​യി പ​ട​രു​ന്ന കാ​ഴ്ച​ക​ളാ​ണ് റ​ണ്ണി​ലു​ട​നീ​ളം കാ​ണാ​നാ​യ​തും. ഒ​മ്പ​ത് കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​യ​മെ​ന്ന പ​രി​ധി​യെ പി​ന്നി​ലാ​ക്കി നാ​ലു​മു​ത​ൽ 60 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​ണ് കു​തി​ച്ചു​പാ​ഞ്ഞ​ത്.


മേ​ള​യു​ടെ മു​ന്നി​ൽ നി​ല​യു​റ​പ്പി​ക്കാ​ൻ സ്പോ​ർ​ട്സി​നെ നെ​ഞ്ചേ​റ്റു​ന്ന സ്വ​ദേ​ശി സ​മൂ​ഹ​മാ​യ ഖ​ത്ത​രി​ക​ളു​ടെ സാ​ന്നി​ധ്യ​വും മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ആ​വേ​ശം വ​ർ​ധി​പ്പി​ച്ചു. 37 ഖ​ത്ത​രി താ​ര​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യ സ്പോ​ർ​ട്സ് വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ്, മി​ക​ച്ച സ്പോ​ർ​ട്സ്മാ​ൻ സ്പി​രി​റ്റോ​ടെ ഗ​ൾ​ഫ് മാ​ധ്യ​മം ഒ​രു​ക്കി​യ ട്രാ​ക്കി​ൽ വ​ർ​ധി​ത വീ​ര്യ​ത്തോ​ടെ കാ​യി​ക​ക്കു​തി​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ർ ക​ഴി​ഞ്ഞാ​ൽ കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ത്ത രാ​ജ്യ​മെ​ന്ന ബ​ഹു​മ​തി​യും ഖ​ത്ത​ർ ത​ന്നെ സ്വ​ന്ത​മാ​ക്കി. ബ്രി​ട്ടീ​ഷ് താ​ര​ങ്ങ​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു രാ​വി​ലെ ത​ന്നെ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ കാ​ണാ​നാ​യ​ത്. മി​ക​ച്ച പ​രി​ശീ​ല​നം ന​ട​ത്തി റ​ണ്ണി​നെ​ത്തി​യ 31 ബ്രി​ട്ടീ​ഷ് താ​ര​ങ്ങ​ളും മി​ന്നു​ന്ന പ്ര​ക​ട​നം ന​ട​ത്തി​യാ​ണ് പി​ൻ​വാ​ങ്ങി​യ​ത്. പ​ങ്കാ​ളി​ത്തം കൊ​ണ്ടു പി​ന്നീ​ട് ശ്ര​ദ്ധ നേ​ടി​യ​ത് ഫി​ലി​പ്പീ​ൻ​സും ഇൗ​ജി​പ്തു​മാ​ണ്. 13 ഫി​ലി​പ്പീ​ൻ​സ്​ അ​ത്​​ല​റ്റു​ക​ൾ മാ​റ്റു​ര​ക്കാ​നെ​ത്തു​മ്പോ​ൾ ഏ​ഴു താ​ര​ങ്ങ​ളാ​ണ് ഇൗ​ജി​പ്തു​കാ​രാ​യി ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്.


അ​മേ​രി​ക്ക​യി​ലെ ആ​റും നെ​ത​ർ​ല​ൻ​ഡ്​​സി​ലെ അ​ഞ്ചും താ​ര​ങ്ങ​ളെ​ത്തി​യ​തും സ​ഹ​താ​ര​ങ്ങ​ൾ​ക്ക് വ​ലി​യ ആ​വേ​ശ​മാ​ണ് സ​മ്മാ​നി​ച്ച​ത്. റ​ഷ്യ, ഫ്രാ​ൻ​സ്, ജ​ർ​മ​നി, അ​യ​ർ​ല​ൻ​ഡ്, ഇ​റാ​ൻ, ജോ​ർ​ഡ​ൻ, ജ​പ്പാ​ൻ, ല​ബ​നാ​ൻ, മൊ​റോ​ക്കോ, പോ​ള​ണ്ട്, പോ​ർ​ചു​ഗ​ൽ, സിം​ബാ​ബ്​​വേ, തു​നീ​ഷ്യ, യു​ക്രെ​യ്​​ൻ, ശ്രീ​ല​ങ്ക, സ്വീ​ഡ​ൻ, ന്യൂ​സി​ല​ൻ​ഡ്, ഫ​ല​സ്തീ​ൻ, അ​ൽ​ജീ​രി​യ, ബ്ര​സീ​ൽ, കാ​ന​ഡ, ചി​ലി, ചെ​ക്​ റി​പ്പ​ബ്ലി​ക്, റു​മാ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ മി​ക​ച്ച താ​ര​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ് ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ പു​തി​യ കാ​യി​ക​ച​രി​ത്ര​പ്പി​റ​വി​യു​ടെ ശി​ൽ​പി​ക​ളാ​വാ​നും അ​തു​വ​ഴി പു​തി​യൊ​രു കാ​യി​ക​സം​സ്കാ​ര​ത്തി​ന് അ​ടി​ത്ത​റ​യൊ​രു​ക്കാ​നും ഖ​ത്ത​ർ റ​ണ്ണി​ലൂ​ടെ ച​രി​ത്ര​ക്കു​തി​പ്പ് ന​ട​ത്തി​യ​ത്.

മ​ത്സ​ര​ഫ​ലം
പു​രു​ഷ​ന്മാ​ർ: 10 കി.​മീ. ഓ​പ​ൺ
(16-39 വ​യ​സ്സ്)
ഫൈ​സ​ൽ അ​ൽ​ഖ​ത്വാ​നി (ഖ​ത്ത​ർ), അ​ല​ക്സാ​ണ്ട​ർ റീ​ഡെ​ൽ (ജ​ർ​മ​നി), സ​ഡോ​ത് കൊ​ച്ബ​തി (തു​നീ​ഷ്യ).വനിതക​ൾ: ലോ​റ ഡു​ൻ (ജ​ർ​മ​നി), ഗെ​യി​ൽ ഡൊ​നാ​ൾ​ഡ്സ​ൻ (ബ്രി​ട്ട​ൻ), ജു​സാ​റ ടെ​ൽ​സ് (ബ്ര​സീ​ൽ)
10 കി.​മീ മാ​സ്​​റ്റേ​ഴ്​​സ്
(40 വ​യ​സ്സി​നു മു​ക​ളി​ൽ)
പു​രു​ഷ​ന്മാ​ർ: കോ​ജോ കെ​യ്റിം, മി​ഖാ​യേ​ൽ ഇ​യാ​ൻ ഒ​ബ്രി​യെ​ൻ, ടിം ​മി​ൽ​സ് (മൂ​വ​രും ബ്രി​ട്ട​ൻ). വനിത ​വി​ഭാ​ഗം (മാ​സ്​​റ്റേ​ഴ്​​സ്): സാ​റ ടാ​ലി​യ (സ്വീ​ഡ​ൻ), അ​ന്ന ക​രീ​ൻ (സ്വീ​ഡ​ൻ), മി​ശേ​ൽ പെ​ഫ​ർ (റ​ഷ്യ)
5 കി.​മീ. ഓ​പ​ൺ (16-39 വ​യ​സ്സ്)
പു​രു​ഷ​ന്മാ​ർ: സി​ദ് അ​ലി ഗെ​റി​ന (അ​ൽ​ജീ​രി​യ), ആ​ന്ദ്രേ​യി ക്ലാ​ർ​ക് (ഇ​ന്ത്യ), ഡേ​വി​ഡ് ഹോ​ഡ്സ​ൻ(​ഇ​ന്ത്യ).വനിത ​വി​ഭാ​ഗം: ടെ​റ്റി​യാ​ന പി​ഡോ​റി​ന (യു​ക്രെ​യ്​​ൻ), സൈ​നി​ൽ മേ​ർ​സ (കെ​നി​യ), റ​ഷ സ​ജീ​ർ ക​ല​ന്ത​ൻ (ഇ​ന്ത്യ)
5 കി.​മീ മാ​സ്​​റ്റേ​ഴ്​​സ്
(40 വ​യ​സ്സി​നു മു​ക​ളി​ൽ)
സ്​​റ്റീ​വ്​ ക്ലൂ​ൺ (അ​യ​ർ​ല​ൻ​ഡ്), ശ​ക്കീ​ർ ചീ​രാ​യി (ഇ​ന്ത്യ), മൈ​ക് ഡി ​കോ​സ്​​റ്റ​ർ (ബ്രി​ട്ട​ൻ). വനിത ​വി​ഭാ​ഗം: ക്രി​സ്​​റ്റി സ്കെ​ൽ​ട്ട​ൻ (സിം​ബാ​ബ്​​വേ), മാ​ർ​ഗ​ര​റ്റ് എ​ഗ്ല​സ് (ബ്രി​ട്ട​ൻ), റാ​ച്ച​ൽ റ​സ്​​റ്റ്​ (അ​മേ​രി​ക്ക).
3 കി.​മീ. ഓ​പ​ൺ (16-39 വ​യ​സ്സ്)
പു​രു​ഷ​ന്മാ​ർ: ഖാ​ലി​ദ് അ​ൽ​സു​ബൈ (ഖ​ത്ത​ർ), കെ​ര​ദ്ദി​ൻ ബു​റാ​സ് (അ​ൽ​ജീ​രി​യ), മു​ഹ​മ്മ​ദ് ഹ​ഖീം അ​ബ്​​ദു​ൽ (ശ്രീ​ല​ങ്ക). വനിത ​വി​ഭാ​ഗം: കാ​ർ​ലി​ൻ ബ്രോ​യ​സ് (നെ​ത​ർ​ല​ൻ​ഡ്സ്), ഷാ​ർ​ല​റ്റ് (ബ്രി​ട്ട​ൻ), ലി​ബ്ബി അ​േ​ൻ​റാ​ണി​ക് (ബ്രി​ട്ട​ൻ)
3 കി.​മീ. മാ​സ്​​റ്റേ​ഴ്​​സ് (40 വ​യ​സ്സി​നു
മു​ക​ളി​ൽ)
ജോ​ർ​ജ് സൈ​ദാ​ൻ, സ​ജീ​ർ ക​ല​ന്ത​ൻ, ഷ​ഹീ​ൻ മു​ഹ​മ്മ​ദ് ഷാ​ഫി (മൂ​വ​രും ഇ​ന്ത്യ). വനിത ​വി​ഭാ​ഗം: ആ​ൻ ഫി​ർ​ത് (അ​യ​ർ​ല​ൻ​ഡ്), ശ്രേ​യ സു​രാ​ജ് (ഇ​ന്ത്യ).
3 കി.​മീ ജൂ​നി​യേ​ഴ്​​സ് (11-15 വ​യ​സ്സ്)
ഗു​ല്ലി​നം അ​ലൈ​ന​ർ (ഫ്രാ​ൻ​സ്), ഫ​ർ​ദീ​ൻ റി​യാ​സ് അ​ഹ്​​മ​ദ് (ഇ​ന്ത്യ), അ​ഹ്​​മ​ദ് അ​ൽ​സ​യ്​​ദ് (ഖ​ത്ത​ർ). പെ​ൺ​കു​ട്ടി​ക​ൾ: സ​മ സ​ജീ​ർ ക​ല​ന്ത​ൻ(​ഇ​ന്ത്യ), ഹ​ന​യ (ഇൗ​ജി​പ്ത്), അ​തി​ഥി ന​മ്പ്യാ​ർ (ഇ​ന്ത്യ).
2 കി.​മീ ജൂ​നി​യേ​ഴ്​​സ് (7-10 വ​യ​സ്സ്)
ആ​റ്യ​ൻ ഖെ​ശ് വെ​ല, ഒ​ലി​വ​ർ, മി​ഖ ഒ​സ്വേ (മൂ​വ​രും ബ്രി​ട്ട​ൻ).

വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ ട്രോ​ഫിയുമായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar run 2020
News Summary - qatar run 2020-qatar-gulf news
Next Story