Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇഷ്്ടത്തോടെ വ്യായാമം...

ഇഷ്്ടത്തോടെ വ്യായാമം ചെയ്യാമോ? എങ്കിൽ ഇഷ്്ടങ്ങളോട് നോ പറയേണ്ടി വരില്ല

text_fields
bookmark_border
ഇഷ്്ടത്തോടെ വ്യായാമം ചെയ്യാമോ? എങ്കിൽ ഇഷ്്ടങ്ങളോട് നോ പറയേണ്ടി വരില്ല
cancel

പൊ​തു​വേ ഭ​ക്ഷ​ണ​പ്രി​യ​രാ​ണ് നാം ​മ​ല​യാ​ളി​ക​ൾ. പ്ര​വാ​സി​ക​ളാ​ണെ​ങ്കി​ൽ പി​ന്നെ പ​റ​യു​ക​യേ വേ​ണ്ട. ര ു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​വും ന​ടു​നി​വ​ർ​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര ജോ​ലി​ത്തി​ര​ക്കു​മൊ​ക്കെ ആ​യാ​ൽ പി ​ന്നെ പ്രാ​വ​സി​ക​ളു​ടെ ആ​രോ​ഗ്യ​മോ? ആ​ശ​ങ്ക ത​ന്നെ​യാ​ണ് കാ​ര്യം. എ​ങ്കി​ലും ഭ​ക്ഷ​ണം പോ​ലെ ത​ന്നെ മ​ധു​ര​ത​ര​മാ​യ പ​രി​ഹാ​ര​വ​മു​ണ്ട്. സ​മ​യ​ത്തി​ന് ആ​ഹാ​രം ക​ഴി​ക്കു​ക​യും സ​മ​യം ക​ണ്ടെ​ത്തി ചെ​റി​യ വ്യാ​യാ​മ​ങ്ങ​ൾ ചെ​യ്യ​ലു​മാ​ണ് പ്ര​തി​വി​ധി. വ്യാ​യാ​മ​മെ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ നെ​റ്റി ചു​ളി​ക്ക​ല്ലേ. ര​ണ്ടു കൂ​ട്ടു​കാ​രോ​ടൊ​പ്പം പ​ല ത​വ​ണ തു​ട​ങ്ങി അ​തി​ലും അ​ധി​കം ത​വ​ണ വ​ർ​ക്ക്ഔ​ട്ടു​ക​ളും ജി​മ്മും നി​ർ​ത്തി​യ​പ്പോ​യ ആ​ളാ​ണ് ഞാ​നും. എ​ന്നാ​ൽ, ഇ​പ്പോ​ൾ രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളു​ൾ​പ്പെ​ടെ 17ൽ​പ​രം ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ന്നെ പ്രാ​പ്ത​നാ​ക്കി​യ​ത്, ചെ​റി​യ തു​ട​ക്ക​ത്തി​ലൂ​ടെ മു​ന്നേ​റി ന​ട​ത്തി​യ വ്യാ​യാ​മ​വും പ്രാ​ക്ടീ​സും ത​ന്നെ​യാ​ണ്. പൊ​തു​വെ ഫു​ഡീ​സാ​യ ഞാ​നും കൂ​ട്ടു​കാ​രും ഇ​ഷ്​​ട​ഭ​ക്ഷ​ണ​ങ്ങ​ൾ ഉ​പേ​ക്ഷി​ക്കാ​തെ ത​ന്നെ​യാ​ണ് ഇ​തു​വ​രെ​യെ​ത്തി​യ​ത്. ഇ​ഷ്​​ട​മു​ള്ള​തെ​ല്ലാം ക​ഴി​ക്കാം, ഇ​ഷ്്ടം പോ​ലെ വ്യാ​യാ​മം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ എ​ന്ന​ത് മാ​ത്ര​മാ​ണ് ഇ​തി​നു പി​ന്നി​ലെ ര​ഹ​സ്യം.

ഷഹീൻ മുഹമ്മദ് ഷാഫി


അ​ങ്ങ​നെ ഇ​ഷ്്ട​ഭ​ക്ഷ​ണ​ത്തോ​ട് നോ ​പ​റ​യാ​തെ, തി​ര​ക്കു​ക​ളെ ബാ​ധി​ക്കാ​തെ, ക​ഠി​നാ​ധ്വാ​നം വേ​ണ്ടി​വ​രു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ടാ​തെ പു​തി​യൊ​രു ജീ​വി​ത​ശൈ​ലി​യെ ഒ​പ്പം കൂ​ട്ടാ​ൻ ക​ഴി​യു​ന്ന​തി​നു​ള്ള മി​ക​ച്ച അ​വ​സ​ര​മാ​ണ് ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ഖ​ത്ത​ർ റ​ൺ 2020’. കൂ​ട്ടു​കാ​രോ​ടൊ​പ്പം ഓ​ടി​ത്തി​മി​ർ​ക്കാ​നു​ള്ള അ​സു​ല​ഭ അ​വ​സ​ര​മാ​ണി​ത്. ‘ഖ​ത്ത​ർ റ​ൺ 2020’ ഇ​വ​ൻ​റി​ൽ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം എ‍​െൻറ കു​ടും​ബ​വും ഓ​ടും. ഇ​ന്നു ത​ന്നെ നി​ങ്ങ​ളും ഒ​രു തീ​രു​മാ​ന​മെ​ടു​ക്കൂ... രോ​ഗ​ങ്ങ​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ത്ത ആ​രോ​ഗ്യ​വും സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് കീ​ഴ​ട​ക്കാ​നാ​കാ​ത്ത സ​ന്തോ​ഷ​ജീ​വി​ത​വും ഉ​റ​പ്പാ​ക്കാ​ൻ ആ ​തീ​രു​മാ​നം നി​ങ്ങ​ളെ തു​ണ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

• ഷഹീൻ മുഹമ്മദ് ഷാഫി
(സ്പോർട്സ് പ്രേമി, യുവ വ്യവസായി)

ഇനി ദിവസങ്ങൾ മാത്രം
ആരോഗ്യത്തിലേക്ക് ചുവടുവെക്കാനും ജീവിതശൈലി രോഗങ്ങളെ തുരത്താനും മാധ്യമം ‘ഖത്തർ റൺ 2020’ ഇങ്ങെത്തിക്കഴിഞ്ഞു. കായികലോകം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഖത്തറി​െൻറ കായികചരിത്രത്തിൽ പുതിയൊരു വിസ്മയത്തിന് കൂടി തിരികൊളുത്തുന്ന ഖത്തർ റണ്ണിന് ആവേശകരമായ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാല്​ വയസുമുതൽ 60 വയസുവരെ പ്രായമുള്ള എല്ലാവർക്കും പ​ ങ്കെടുക്കാവുന്ന ജനകീ‍യ കായിക പരിപാടിയാണ് ഗൾഫ് മാധ്യമം ‘ഖത്തർ റൺ 2020’. ഇനിയും രജിസ്്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഇപ്പോൾ തന്നെ രജിസ്്റ്റർ ചെയ്യാം. പ​ങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.wanasatime.com/sports/qatarrun എന്ന സൈറ്റിൽ രജിസ്​റ്റർ ചെയ്യണം. ഓൺലൈനിലോ ‘ഗൾഫ്​മാധ്യമം’ ദോഹ ഓഫിസിൽ നേരി​ട്ടോ രജിസ്​റ്റർ ചെയ്യാം. ഓടുമ്പോൾ ധരിക്കാനുള്ള ടീഷർട്ടും സമ്മാനമായി മെഡലും പങ്കെടുക്കുന്നവർക്കെല്ലാം ലഭിക്കും. പ്രവാസികളുടെ പ്രിയ സ്പോർട്സ് ഇവൻറായ ‘ഖത്തർ റൺ 2020’ ഫിബ്രവരി ഏഴിന് ദോഹ അൽബിദ പാർക്കിലാണ്. ‘ബ്രാഡ്​മ’ ഗ്രൂപ്പ്​ മുഖ്യപ്രയോജകരാകുന്ന പ്രവാസികളുടെ ഏറ്റവും വലിയ റൺ രാവിലെ ഏഴിന്​ തുടങ്ങും. വിവരങ്ങൾക്ക്​ 66742974, 55373946, 55200890 എന്ന നമ്പറുകളിൽ ബന്ധപ്പെടണം.

Show Full Article
TAGS:qatar run 2020 qatar gulf news 
Web Title - qatar run 2020-qatar-gulf news
Next Story