Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ന​മു​ക്കൊ​രു​മി​ച്ചോ​ടാം...ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’ ലോ​ഗോ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ന​മു​ക്കൊ​രു​മി​ച്ചോ​ടാം...ആ​രോ​ഗ്യ​ത്തി​ലേ​ക്ക്​: ഗ​ൾ​ഫ്​ മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’ ലോ​ഗോ പു​റ​ത്തി​റ​ക്കി
cancel
camera_alt???????? ??? 2020? ????? ??????????? ?????????? ??????? ??.??.?? ????????, ?????????-???????????? ??????? ??????????? ????? ??????????? ?????????? ????????? ???????????????????

ദോ​ഹ: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ പ​ടി​ക്കു​പു​റ​ത്താ​ക്കി ആ​രോ​ഗ്യ​ത്തി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​ൻ പ്ര​വ ാ​സി​ക​ൾ​ക്ക് പു​തു​വ​ത്സ​ര സ​മ്മാ​ന​വു​മാ​യി ഗ​ൾ​ഫ് മാ​ധ്യ​മം. ‘ആ​രോ​ഗ്യ​മു​ള്ള ജീ​വി​തം’ സ​​ന്ദേ​ശ​വു​ മാ​യി ഖ​ത്ത​റി​ലെ ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി ഗ​ൾ​ഫ് മാ​ധ്യ​മം ‘ഖ​ത്ത​ർ റ​ൺ 2020’ മെ​ഗാ പ​രി ​പാ​ടി​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

മ​ല​യാ​ളം 98.6 റേ​ഡി​യോ ഫ്ലോ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ്രാ​ഡ്​​മ ഗ്രൂ​പ് സി.​ഇ.​ഒ ഹാ​ഫി​സ ്, മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ ഖ​ത്ത​ർ ചെ​യ​ർ​മാ​ൻ റ​ഹീം ഓ​മ​ശ്ശേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ന​ട​ത്തി. റ ി​പ്പോ​ർ​ട്ട​ർ നാ​ഷി​ഫ് അ​ലി​മി​യാ​ൻ, ഖ​ത്ത​ർ റ​ൺ കോ​ഓ​ഡി​നേ​റ്റ​ർ സ​ക്കീ​ർ ഹു​സൈ​ൻ, നാ​സ​ർ ആ​ലു​വ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ബ്രാ​ഡ്​​മ ഗ്രൂ​പ് മു​ഖ്യ പ്രാ​യോ​ജ​ക​രാ​കു​ന്ന ‘ഖ​ത്ത​ർ റ​ൺ 2020’ ഫെ​ബ്രു​വ​രി ഏ​ഴി​ന്​ ദോ​ഹ അ​ൽ​ബി​ദ പാ​ർ​ക്കി​ൽ രാ​വി​ലെ ഏ​ഴി​ന്​ തു​ട​ങ്ങും.

പ്ര​വാ​സി​ക​ളി​ൽ​ ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ പ​രി​പാ​ടി. പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ www.wanasatime.com/sports/qatarrun എ​ന്ന സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. പ​​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും മെ​ഡ​ൽ, ടീ ​ഷ​ർ​ട്ട്, പ​​ങ്കെ​ടു​ക്കു​ന്ന​തി​​െൻറ ഫോ​​ട്ടോ എ​ന്നി​വ ന​ൽ​കും. മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ സ​മ​യം അ​റി​യാ​നു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​ന​വു​മൊ​രു​ക്കും. ഓ​രോ കാ​റ്റ​ഗ​റി​യി​ലു​മു​ള്ള ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്​ സ്ഥാ​ന​ക്കാ​ർ​ക്ക്​ (മി​നി കി​ഡ്സ്​​ ഒ​ഴി​കെ) ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

ഓ​ൺ​ലൈ​നി​ലോ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ദോ​ഹ ഓ​ഫി​സി​ൽ നേ​രി​​ട്ടോ ര​ജി​സ്​​റ്റ​ർ ചെ​യ്യാം. വി​വ​ര​ങ്ങ​ൾ​ക്ക്​ 66742974, 55373946, 55200890 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. നാ​ല്​ മു​ത​ൽ 60 വ​യ​സ്സു​വ​രെ​യു​ള്ള എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും പ​​ങ്കെ​ടു​ക്കാം. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി എ​ല്ലാ​വ​ർ​ക്കും പ​​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലാ​ണ്​ മ​ത്സ​രം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

16 മു​ത​ൽ 40 വ​രെ പ്രാ​യ​മു​ള്ള​വ​ർ​ക്കാ​യി അ​ഞ്ചു കി​ലോ​മീ​റ്റ​ർ, മൂ​ന്നു കി​ലോ​മീ​റ്റ​ർ മ​ത്സ​ര​മാ​ണ്​​ ഉ​ണ്ടാ​വു​ക. ഇൗ ​വി​ഭാ​ഗം അ​ഡ​ൽ​റ്റ്​ ഓ​പ​ൺ കാ​റ്റ​ഗ​റി​യാ​ണ്.
40 വ​യ​സ്സി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്കാ​യും (മാ​സ്​​റ്റേ​ഴ്​​സ്​ വി​ഭാ​ഗം) ഇ​തേ ദൂ​ര​പ​രി​ധി​യാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. സീ​നി​യ​ർ കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ 11നും 15​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും മൂ​ന്നു​ കി​ലോ​മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ജൂ​നി​യ​ർ കി​ഡ്​​സ്​ വി​ഭാ​ഗ​ത്തി​ൽ ഏ​ഴു​ മു​ത​ൽ പ​ത്ത്​ വ​യ​സ്സു വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​യി ര​ണ്ടു​ കി​ലോ​മീ​റ്റ​റി​ലാ​ണ്​ മ​ത്സ​രം. നാ​ലു​​മു​ത​ൽ ആ​റു​ വ​യ​സ്സു വ​രെ​യു​ള്ള​വ​ർ​ക്ക്​ മി​നി കി​ഡ്സ്​​ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ക്കാം. ഇ​വ​ർ​ക്ക്​ 500 മീ​റ്റ​റാ​ണ്​ ദൂ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsqatar run 2020
News Summary - qatar run 2020-qatar-gulf news
Next Story