Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ റൺ; താ​ര​മാ​യി...

ഖ​ത്ത​ർ റൺ; താ​ര​മാ​യി ഇ​വാ​നും റി​തു ഫോ​ഗ​ട്ടും

text_fields
bookmark_border
ഖ​ത്ത​ർ റൺ; താ​ര​മാ​യി ഇ​വാ​നും റി​തു ഫോ​ഗ​ട്ടും
cancel
camera_alt

ഇ​വാ​നും റി​തു ഫോ​ഗ​ട്ടും

ദോ​ഹ: ക​ളി ത​ന്ത്ര​ങ്ങ​ൾ പ​റ​ഞ്ഞ് മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ങ്ക​ര​നാ​യി മാ​റി​യ കോ​ച്ച് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചും ഗോ​ദ​യി​ൽ ​മെ​യ്ക്ക​രു​ത്തു​മാ​യി ലോ​ക​​വേ​ദി​യി​ൽ ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​മാ​യി മാ​റി​യ റി​തു ഫോ​ഗ​ട്ടു​മാ​യി​രു​ന്നു ഖ​ത്ത​ർ റ​ൺ വേ​ദി​യി​ൽ താ​ര​മാ​യ​ത്.

രാ​വി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​തി​നു പി​ന്നാ​ലെ ആ​സ്പ​യ​ർ പാ​ർ​ക്കി​ലെ വേ​ദി​യി​ലെ​ത്തി​യ വി​ശി​ഷ്ടാ​തി​ഥി​ക​ളെ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു. ആ​ദ്യ​കാ​ഴ്ച​യി​ൽ കോ​ച്ച് ഇ​വാ​നെ ആ​രാ​ധ​ക​ർ വ​ള​ഞ്ഞു, സെ​ൽ​ഫി​യും ഫോ​ട്ടോ​യെ​ടു​പ്പു​മാ​യി.

ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ വി​ദേ​ശ താ​ര​ങ്ങ​ൾ ആ​രാ​ണ് വി​ശി​ഷ്ടാ​തി​ഥി​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​യി. ഇ​ന്ത്യ​ൻ ക്ല​ബ് ഫു​ട്ബാ​ളി​ലെ സൂ​പ്പ​ർ കോ​ച്ചും, യൂ​റോ​പ്യ​ൻ ക്ല​ബു​ക​ളി​ലെ പ​ഴ​യ താ​ര​വു​മാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വി​ദേ​ശ ആ​രാ​ധ​ക​രും അ​രി​കി​ലെ​ത്തി സെ​ൽ​ഫി പ​ക​ർ​ത്ത​ലാ​യി.

കോ​ച്ച് ഇ​വാ​ൻ വു​കോ​മ​നോ​വി​ച്ചി​നൊ​പ്പം സെ​ൽ​ഫി പ​ക​ർ​ത്തു​ന്ന ആ​രാ​ധ​ക​ർ

ഗു​സ്തി​യി​ൽ​നി​ന്നും മി​ക്സ​ഡ് മാ​ർ​ഷ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​റി വി​ജ​യ​ക്കൊ​ടി പാ​റി​ക്കു​ന്ന റി​തു​വി​നൊ​പ്പും ആ​ളു​ക​ൾ കൂ​ടി. ആ​രാ​ധ​ക​രു​ടെ തി​ക്കും തി​ര​ക്കും ആ​സ്വ​ദി​ച്ചു​കൊ​ണ്ടു ത​ന്നെ അ​വ​ർ​ക്കൊ​പ്പം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ഇ​രു​വ​രും ഖ​ത്ത​ർ റ​ണ്ണി​ന്റെ ഭാ​ഗ​മാ​യി.

വി​വി​ധ ദേ​ശ​ക്കാ​രാ​യ കാ​യി​ക​താ​ര​ങ്ങ​ളു​ടെ വാ​ശി​യോ​ടെ​യു​ള്ള പ​ങ്കാ​ളി​ത്തം നേ​രി​ട്ടു​ക​ണ്ട​തി​ന്റെ ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു കോ​ച്ച് ഇ​വാ​ൻ. ക​ളി​ക്കാ​ര​നാ​യി​രി​ക്കെ ഫു​ട്ബാ​ളി​നൊ​പ്പം ഓ​ട്ട​ക്കാ​ര​നാ​യ​തി​ന്റെ ഓ​ർ​മ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു.

നി​ത്യ​ജീ​വി​ത​ത്തി​ൽ സ്​​പോ​ർ​ട്സും വ്യ​യാ​മ​വും പ​തി​വാ​ക്ക​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ൾ സ​മ്മാ​നി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും അ​വ​സ​രം ന​ൽ​കു​ന്ന ഖ​ത്ത​ർ റ​ൺ പോ​ലെ​യൊ​രു കാ​യി​ക മ​ത്സ​ര​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത ഗ​ൾ​ഫ് മാ​ധ്യ​മ​ത്തെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി റി​തു ഫോ​ഗ​ട്ട് പ്ര​തി​ക​രി​ച്ചു. 50ലേ​റെ രാ​ജ്യ​ക്കാ​രാ​യ 700ൽ ​ഏ​റെ കാ​യി​ക താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം അ​വി​ശ്വ​സ​നീ​യ​മാ​യ കാ​ഴ്ച​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സൗ​ദി​യി​ൽ നി​ന്നെ​ത്തി മെ​ഡ​ലു​മാ​യി മ​ട​ക്കം

ദോ​ഹ: ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ന്റെ ഉ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രാ​ൻ അ​യ​ൽ രാ​ജ്യ​മാ​യ സൗ​ദി​യി​ൽ​നി​ന്നും ഓ​ടി​യെ​ത്തി​യ​താ​ണ് അ​ബ്ദു​ൽ​റ​ഹ്മാ​ൻ അ​ൽ അ​ഖി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ലം​ഗ സം​ഘം.

റി​യാ​ദ് മാ​ര​ത്ത​ൺ ഉ​ൾ​പ്പെ​ടെ മേ​ഖ​ല​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളി​ൽ പ​​ങ്കെ​ടു​ത്ത അ​നു​ഭ​വ സ​മ്പ​ത്തു​മാ​യി ഖ​ത്ത​റി​ലെ​ത്തി​യ​വ​ർ ഗ​ൾ​ഫ് മാ​ധ്യ​മം ഖ​ത്ത​ർ റ​ണ്ണി​ൽ​നി​ന്നും മെ​ഡ​ലു​ക​ളും സ​മ്മാ​ന​വു​മാ​യി മ​ട​ങ്ങി.

ഖ​ത്ത​ർ സ്​​പോ​ർ​ട്സ് ഫോ​ർ ഓ​ൾ ഫെ​ഡ​റേ​ഷ​ൻ വ​ഴി​യാ​യി​രു​ന്നു ആ​റാ​മ​ത് സീ​സ​ൺ ഖ​ത്ത​ർ റ​ണ്ണി​ന് നാ​ലു​പേ​രും ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

ഖത്തർ റണ്ണിന്റെ മെഡലുമായി സൗദി താരങ്ങൾ

അ​ഞ്ച് കി​ലോ​മീ​റ്റ​റി​ൽ മ​ത്സ​രി​ച്ച അ​ബ്ദു​ൽ​റ​ഹ്മാ​ൻ, വ​നി​ത വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച ലു​ബ്ന അ​ൽ ലോ​ഫെ​യ്‍ലി, 10 കി​ലോ​മീ​റ്റ​റു​ക​ളി​ൽ മ​ത്സ​രി​ച്ച റ​ഗാ​ദ് അ​ൽ അ​ജാ​ജി, നൂ​റ അ​ൽ ദോ​സ​രി എ​ന്നി​വ​ർ. ഇ​വ​രി​ൽ അ​ഞ്ച് കി.​മീ വ​നി​ത വി​ഭാ​ഗം ഓ​പ​ണി​ൽ മാ​റ്റു​ര​ച്ച ലു​ബ്ന 25.44 മി​നി​റ്റി​ൽ ഫി​നി​ഷ് ചെ​യ്ത് ര​ണ്ടാം സ്ഥാ​ന​വു​മാ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

10 കി.​മീ വ​നി​ത ഓ​പ​ൺ വി​ഭാ​ഗ​ത്തി​ൽ നൂ​റ​യും റ​ഗാ​ദും ത​ങ്ങ​ളു​ടെ മി​ക​ച്ച സ​മ​യ​ത്തി​ൽ​ത​​ന്നെ ഫി​നി​ഷ് ചെ​യ്തു.

ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ കാ​യി​ക മ​ത്സ​ര​ത്തി​ലെ അ​നു​ഭ​വം ഹൃ​ദ്യ​മാ​യി​രു​ന്നു​വെ​ന്ന് മ​ത്സ​ര​ശേ​ഷം നാ​ലു​പേ​രും ഗ​ൾ​ഫ് മാ​ധ്യ​മ​ത്തോ​ട് പ​റ​ഞ്ഞു. ന​ല്ല കാ​ലാ​വ​സ്ഥ​യും മി​ക​ച്ച മ​ത്സ​ര​വു​മാ​യി​രു​ന്നു.

ഉ​റ​ച്ച മ​ണ​ലു​ക​ളു​ള്ള ട്രാ​ക്കും ഓ​ടാ​ൻ പാ​ക​മാ​യി​രു​ന്നൂ​വെ​ന്ന് ഇ​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. സം​ഘാ​ട​ന​ത്തി​നും നൂ​റു മാ​ർ​ക്ക്. അ​ടു​ത്ത സീ​സ​ണി​ൽ വീ​ണ്ടും കാ​ണാം എ​ന്ന ഉ​റ​പ്പു​മാ​യി ഓ​ടി​യെ​ടു​ത്ത മെ​ഡ​ലും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് അ​വ​ർ യാ​ത്ര​പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsGulf Madhyamam Qatar Run
News Summary - qatar run
Next Story