യാത്രയിൽ റോമിംഗ് ഷോക്കോ? രക്ഷപ്പെടാൻ ശ്രദ്ധ വേണം
text_fieldsദോഹ: രാജ്യാന്തര യാത്രകൾക്കിടയിൽ സംഭവിക്കുന്ന ഉയർന്ന മൊബൈൽ റോമിംഗ് ചാർജ്ജ് ഒഴിവാക്കുന്നതിന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റിയുടെ ടിപ്സുകൾ.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളായ ഉരീദു, വോഡഫോൺ എന്നിവ വ്യത്യസ്തമായ റോമിംഗ് പാക്കേജുകളാണ് ഉപഭോക്താക്കൾക്കായി മുന്നോട്ട് വെക്കുന്നത്.
സേവനങ്ങളിൽ സബ്സ്ൈക്രബ് ചെയ്യുന്നതിന് മുമ്പായി കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം. നിയമനിർദേശങ്ങളും നിബന്ധനകളും നിർബന്ധമായും വായിച്ചിരിക്കണം. യാത്ര ചെയ്യുന്നതിന് മുമ്പായുള്ള ആക്ടിവേഷൻ നടപടിക്രമങ്ങൾ കൃത്യമായി പാലിക്കണമെന്നും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ കമ്പനിയുമായി ബന്ധപ്പെടണമെന്നും സി ആർ എ ഉപഭോക്താക്കളോടാവശ്യപ്പെട്ടു.
യാത്ര ചെയ്യാനുദ്ദേശിക്കുന്ന സ്ഥലത്തെ നോൺ പാർട്ട്ണർ നെറ്റ്വർക്ക് കാരിയർ ഉപയോഗിക്കുന്നത് മൂലമാകാം വലിയ റോമിംഗ് ചാർജ്ജ് വരുന്നത്. മൊബൈൽ സേവനദാതാക്കൾക്ക് അതത് രാജ്യങ്ങളിലെ നെറ്റ്വർക്കുകളുമായി ഓട്ടോമാറ്റിക്കലായി ബന്ധപ്പെടാനുള്ള സാങ്കേതിക സംവിധാനമുണ്ടെന്നും അതിനാൽ യാത്രക്കാർ നെറ്റ്വർക്ക് സെലക്ഷൻ മോഡ് മാനുവലാണോ ഓട്ടോമാറ്റിക്കാണോ എന്ന കാര്യം സർവീസ് ദാതാക്കളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദേശിക്കുന്നു. വലിയ അളവിൽ ഡാറ്റ ഉപയോഗിക്കുന്നവർ നിരന്തരം ബാലൻസ് തുക പരിശോധിക്കണമെന്നും പാക്കേജിന് പുറമേ വലിയ ചാർജ്ജ് വരാനിടയുണ്ടെന്നും സി ആർ എ ഉപദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.