2020 ഓടെ വാഹനത്തിരക്കിന് അറുതിയാകുമെന്ന് ഗതാഗത ഗവേഷണ വിഭാഗം
text_fieldsദോഹ: 2020 ഓടെ ദോഹയിലെ നിരത്തുകളിൽ ഇന്ന് കാണുന്ന തരത്തിലുള്ള തിരക്കുകൾ കാണാൻ കഴിയില്ലെന്ന് ഗതാഗതവകുപ്പ് പഠന ഗവേഷണ വിവര സാങ്കേതിക വിഭാഗം മേധാവി ക്യാപ്റ്റൻ അലി അൽഅസ്ബ വ്യക്തമാക്കി. നിരത്തുകളിൽ കാണപ്പെടുന്ന തിരക്കിനെ സംബന്ധിച്ച് ബന്ധപ്പെട്ടവർ പൂർണമായും ബോധവാൻമാരാണ്. അത് കൊണ്ട് തന്നെ ഏത് സംവിധാനം ഉപയോഗപ്പെടുത്തിയും ഈ തിരക്ക് നിയന്ത്രണ വിധേയമാകണമെന്ന് ട്രാഫിക് വകുപ്പ് ആഗ്രഹിക്കുന്നു. അതിന് ആരുടെ സഹായം തേടാനും തങ്ങൾ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി എല്ലാ മാസവും ചേരുന്ന ഇന്നവേറ്റേഴ്സ് യോഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ചകളാണ് നടന്ന് വരുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഫെബ്രുവരി–22 നിരത്തിൽ അടിക്കടി കാണപ്പെടുന്ന തിരക്ക് പരിഹരിക്കാനുള്ള ഉപായങ്ങളാണ് തങ്ങൾ പ്രധാനമായും ആലോചിച്ച് വരുന്നത്. ഇതിന് വേണ്ടി ചില നടപടികൾ സ്വീകരിച്ച് തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. ഇതിെൻറ ഭാഗമായി മിസൈമീറിൽ നിന്ന് ലാൻ്റ്മാർക്ക് വരെ സമാന്തര റോഡ് നിർമിക്കാനുള്ള നടപടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ഈ പദ്ധതി നടപ്പ് വർഷം തന്നെ പൂർത്തിയാക്കും. ഈ സമാന്തര റോഡിെൻ്റ നിർമാണം പൂർത്തിയാകുന്നേതോടെ തന്നെ ഫെബ്രുവരി –22 റോഡിലെ തിരക്ക് ഒരു പരിധി വരെ കുറക്കാൻ സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനകം രാജ്യത്തെ അടിസ്ഥാന വികസന മേഖലയിൽ വലിയ തോതിലുള്ള കുതിച്ച് ചാട്ടമാണ് നടക്കാൻ പോകന്നതെന്ന് ക്യാപ്റ്റൻ അലി അൽഅസ്ബ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
