2022 ഓടെ റോഡ് അപകട മരണ നിരക്ക് 130 ആയി കുറക്കല്‍ ലക്ഷ്യം
text_fieldsദോഹ: ഖത്തറിലെ റോഡ് അപകട മരണ നിരക്ക് 2022 ഓടെ 130 ആയി പരിമിതപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍. ദോഹയില്‍ നടക്കുന്ന ഖത്തര്‍ ഗതാഗത സുരക്ഷ ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് ഈ വെളിപ്പെടുത്തല്‍ ദേശീയ ഗതാഗത സുരക്ഷാ ഓഫീസര്‍ കിം ജ്രൈവ നടത്തിയത്.നടത്തിയത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്തെ റോഡ് അപകടമരണ നിരക്കില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ഗവണ്‍മെന്‍റ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ മരണസംഖ്യ കുറയുന്നത്. മുന്‍ വര്‍ഷത്തെ 227 എന്ന മരണനിരക്കാണ് 2022 ഓടെ 130 ആയി കുറക്കാന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷത്തെ 227 എന്ന മരണനിരക്കാണ് 2022 ഓടെ 130 ആയി കുറക്കാന്‍ പദ്ധതിയിടുന്നത്.
റോഡ് അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവരുടെ നിലവിലെ 550 എന്ന നിരക്കും 2022 ഓടെ 300 ആയും കുറക്കുവാനും ജാഗ്രത പാലിക്കും. ഗതാഗത സുരക്ഷ നടപടികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി ദേശീയ ഗതാഗത സുരക്ഷാ കമ്മറ്റി സര്‍ക്കാര്‍ ഏജന്‍സികളുടെ എണ്ണം 15 ല്‍ നിന്നും മുപ്പതായി വര്‍ധിപ്പിച്ചിട്ടുണ്ട്. അമിത വേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളാണ് അപകടങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് നിയന്ത്രിക്കാനുള്ള പരിശോധനകളും കാമറകള്‍ സ്ഥാപിക്കലും ഊര്‍ജിതമാക്കും. റോഡ് അപകടങ്ങളിലെ പരിക്കും മരണനിരക്കും കുറക്കുന്നതിനായി വലിയ വാഹനങ്ങള്‍ക്ക് റോഡുകളില്‍ പ്രത്യകേ പാത നിര്‍മിക്കുമെന്നും ദേശീയ ഗതാഗത സുരക്ഷാ ഓഫീസര്‍ കിം ചൂണ്ടിക്കാട്ടി. 2014 മുതല്‍ക്ക് രാജ്യത്തെ റോഡുകളില്‍ വിഷന്‍ സീറോ നടപ്പാക്കുന്നുണ്ട്. രാജ്യത്തെ എല്ലാ ഹൈവേകളും വിഷന്‍ സീറോ സംവിധാനത്തിന്‍്റെ കീഴിലാക്കാനുള്ള പദ്ധതിയുണ്ട്. ഭാവിയിലെ റോഡ് പദ്ധതികളില്‍ വിഷന്‍ സീറോ റോഡ് ഗതാഗത സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിനായി ദേശീയ ഗതാഗത സുരക്ഷാ കമ്മറ്റി പ്രത്യകേ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. റോഡ് അപകടമരണവും ഗുരുതരമായ പരിക്കുകളുമില്ലാതെയുള്ള ഹൈവേ സംവിധാനം ലക്ഷ്യമിട്ടാണ് വിഷന്‍ സീറോ നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.