ആതിഥേയത്വം തട്ടിയെടുക്കാനുള്ള തന്ത്രങ്ങളെ ഖത്തർ പ്രതിരോധിച്ചു -ഹസൻ അൽ തവാദി
text_fieldsസുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി
ദോഹ: ഖത്തറിന്റെ ലോകകപ്പ് ആതിഥേയത്വം തട്ടിയെടുക്കാനുള്ള പ്രചാരണത്തിന് ഖത്തർ മറുപടി നൽകിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി. ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സുരക്ഷിതമാക്കുന്നതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായതായും ഇതിനായി യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ആഗോള ടൂർണമെൻറുകളിൽ പങ്കെടുത്ത് വൈദഗ്ധ്യം നേടിയതായും ഹസൻ അൽ തവാദി കൂട്ടിച്ചേർത്തു.
ലോകകപ്പിന് വേണ്ടി 200 ബില്യൻ ഡോളർ ചെലവഴിച്ചുവെന്നതിന് പിന്നിലെ യാഥാർഥ്യം, ആ തുക ലോകകപ്പിനുവേണ്ടി മാത്രമായിരുന്നില്ലെന്നും ഖത്തറിന്റെ ആകെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികൾ കൂടി അതിലുൾപ്പെട്ടിട്ടുണ്ടെന്നും അൽ തവാദി ചൂണ്ടിക്കാട്ടി. അൽ ജസീറയിലെ 'ലിൽ ഖിസ്സ ബഖിയ്യ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ലോകകപ്പ് ഞങ്ങൾക്ക് ഒരു സന്ദേശമാണ്. ആതിഥേയത്വത്തിന് തയാറെടുക്കുന്നതിനായി ഞങ്ങൾ യാത്ര ആരംഭിച്ചത് ഈ സന്ദേശവും കൊണ്ടാണ്.
ഇത് ഒരു അറബ് ചാമ്പ്യൻഷിപ്പാണെന്നും ലോകത്തിലെ ജനങ്ങളെ കൂടുതൽ അടുപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും തുടക്കം മുതൽ ഞങ്ങൾ വ്യക്തമാക്കിയിരുന്നു- അദ്ദേഹം പറഞ്ഞു.
ലോകകപ്പിനായുള്ള 50 ശതമാനം വളന്റിയർമാരും അറബ് ലോകത്തുനിന്നുള്ളവരാണെന്നും ഇതിന് പിന്നിലെ രഹസ്യം, അറബ് ലോകം ഖത്തറിലേക്ക് ലോകത്തെ സ്വാഗതം ചെയ്യുന്നുവെന്നതാണെന്നും ലോകകപ്പ് വളന്റിയർ അനുഭവങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

