ഖത്തർ കരുതലായി; മുഹമ്മദും കുടുംബവും വീണ്ടും ഒന്നായി
text_fieldsഅഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിനിടെ ബാലനെ ഓമനിക്കുന്ന ഖത്തർ അമിരി ഫോഴ്സ് ഉദ്യോഗസ്ഥൻ (ഫയൽ ചിത്രം)
ദോഹ: അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിെൻറ പരിഭാഷകനായി ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശി മുഹമ്മദിനും കുടുംബത്തിനും അമേരിക്കയിലെ സാൻ അേൻറാണിയോയിൽ പുനസ്സമാഗമം. കുടുംബത്തിെൻറ ഒത്തുചേരലിന് വഴിയൊരുക്കിയതാകട്ടെ, ഖത്തർ അധികാരികളുടെ ഇടപെടലും. അഫ്ഗാനിൽ അമേരിക്കൻ പട്ടാളത്തിനുവേണ്ടി പരിഭാഷകനായി ജോലി ചെയ്തിരുന്ന മുഹമ്മദ് (പേര് സാങ്കൽപികം) 2013ലാണ് പ്രത്യേക കുടിയേറ്റ വിസയിൽ അമേരിക്കയിലെത്തിയത്. ഈ വർഷം ജൂണിൽ ബന്ധുക്കളെ സന്ദർശിക്കാനായി അഫ്ഗാനിലെത്തിയതായിരുന്നു ഭാര്യയും മക്കളും അടങ്ങിയ കുടുംബം. സെപ്റ്റംബർ എട്ടിന് തിരികെ അമേരിക്കയിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നെങ്കിലും അതിനിടയിൽ രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ തകിടംമറിഞ്ഞു. മടക്കയാത്ര പ്രതിസന്ധിയിലുമായി. താലിബാൻ കാബൂൾ പിടിച്ചെടുത്ത് ഭരണത്തിലേറിയതോടെ രാജ്യത്ത് തുടരുന്നത് അപകടസാധ്യതയായി. പിന്നീട് കുടുംബം പാകിസ്താൻ അതിർത്തിയിലുള്ള അഭയാർഥി ക്യാമ്പിലേക്ക് മാറുകയായിരുന്നു. തുടർന്ന് ഖത്തറിെൻറ ഇടപെടലിൽ സുരക്ഷിത യാത്രക്ക് അവസരം ഒരുങ്ങുകയായിരുന്നു. ഭാര്യയും അഞ്ചു മക്കളുമടങ്ങുന്ന കുടുംബത്തിന് റോഡുമാർഗം നാലു മണിക്കൂർ യാത്ര ചെയ്ത് കാബൂളിെലത്തിയ ശേഷമാണ് വിമാനം കയറിയത്. ഖത്തർ എയർവെയ്സിെൻറ പ്രത്യേക ചാർട്ടർ വിമാനത്തിൽ ദോഹവഴി, സാൻ അേൻറാണിയോയിലെ കുടുംബനാഥൻ മുഹമ്മദിനെ വീണ്ടും കണ്ടുമുട്ടിയതും. കുടുംബത്തെ വീണ്ടും കണ്ടുമുട്ടിയതിൽ ഏറെ സന്തോഷിക്കുമ്പോഴും മറ്റു കുടുംബാംഗങ്ങൾ ഇപ്പോഴും അഫ്ഗാനിസ്താനിൽ ആശങ്കയോടെ കഴിയുകയാണെന്ന് മുഹമ്മദ് പറയുന്നു. അമേരിക്കൻ പ്രതിനിധി ജോക്വിൻ കാസ്ട്രായുടെ ഓഫിസും ഖത്തർ വിദേശമന്ത്രാലയം അധികൃതരും തമ്മിലുള്ള സഹകരണത്തിെൻറ ഭാഗമായാണ് മുഹമ്മദിെൻറയും കുടുംബത്തിെൻറയും പുനസ്സമാഗമം സാധ്യമായത്. കഴിഞ്ഞ വെള്ളിയാഴ്ച ഖത്തർ എയർവേയ്സിെൻറ പ്രത്യേക ചാർട്ടർ വിമാനത്തിൽ 28 അമേരിക്കൻ പൗരന്മാരും അമേരിക്കയിൽ സ്ഥിരം താമസക്കാരായ മറ്റ് ഏഴു പേരും ഉൾപ്പെട്ടിരുന്നു. രണ്ടാഴ്ച മുമ്പായിരുന്നു അഫ്ഗാനിലെ കുടുംബത്തിൽനിന്നും ഒറ്റപ്പെട്ട് ദോഹയിലെത്തിയ, മൂന്നു വയസ്സുകാരൻ ഖത്തർ വിദേശകാര്യ മന്ത്രാലയത്തിെൻറ ഇടപെടലിൽ കാനഡയിലെ പിതാവിന് അരികിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

