Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയു.​എ​ന്നി​ൽ...

യു.​എ​ന്നി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ; ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ചെ​റു​ത്തു​നി​ൽ​പ്പി​നും പി​ന്തു​ണ

text_fields
bookmark_border
യു.​എ​ന്നി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ; ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും ചെ​റു​ത്തു​നി​ൽ​പ്പി​നും പി​ന്തു​ണ
cancel
camera_alt

യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷ കൗ​ൺ​സി​ലി​ൽ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ്

ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി സം​സാ​രി​ക്കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ളു​ടെ​യും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ചെ​റു​ത്തു​നി​ൽ​പ്പി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കും പി​ന്തു​ണ തു​ട​രു​മെ​ന്ന് യു.​എ​ന്നി​ൽ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച് ഖ​ത്ത​ർ. ഫ​ല​സ്തീ​ൻ ഉ​ൾ​പ്പെ​ടെ മി​ഡി​ൽ ഈ​സ്റ്റി​ലെ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ലാ​ണ് ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി നി​ല​പാ​ട് വി​ശ​ദ​മാ​ക്കി​യ​ത്. 1967ലെ ​അ​തി​ർ​ത്തി​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര പ​ങ്കാ​ളി​ക​ളു​മാ​യി ചേ​ർ​ന്ന് ശ്ര​മം തു​ട​രു​മെ​ന്ന് വി​ശ​ദീ​ക​രി​ച്ച ശൈ​ഖ ആ​ലി​യ, വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. വെ​സ്റ്റ് ബാ​ങ്ക് ഇ​സ്രാ​യേ​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ‘സ്റ്റേ​റ്റ് ലാ​ൻ​ഡ്’​ആ​ക്കി മാ​റ്റാ​നു​ള്ള നീ​ക്കം ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണ്. ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​വി​രു​ദ്ധ തീ​രു​മാ​നം ത​ട​യാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം.

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​വ​ർ​ത്തി​ച്ചു​ള്ള വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘ​ന​ങ്ങ​ളെ​യും അ​വ​ർ അ​പ​ല​പി​ച്ചു. സു​ര​ക്ഷ കൗ​ൺ​സി​ൽ പ്ര​മേ​യം ന​ട​പ്പാ​ക്കു​ന്ന​തി​നും സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നും ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ൽ ബാ​ധ്യ​സ്ഥ​രാ​ണ്. ഗ​സ്സ​യി​ലെ സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നും പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കാ​നു​മാ​യി യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഖ​ത്ത​റി​നെ പീ​സ് കൗ​ൺ​സി​ലി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​നെ അ​വ​ർ സ്വാ​ഗ​തം ചെ​യ്തു. സു​സ്ഥി​ര വെ​ടി​നി​ർ​ത്ത​ലും ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ സ്വ​യം നി​ർ​ണ​യാ​വ​കാ​ശ​വും ഉ​റ​പ്പാ​ക്കാ​ൻ കൗ​ൺ​സി​ലി​ന്റെ ദൗ​ത്യ​ത്തെ പി​ന്തു​ണ​ക്കു​മെ​ന്നും അ​വ​ർ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar reiterates its position in the UN; supports the rights and struggle of the Palestinian people
Next Story