Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവായനയിലൂടെ ആശ്വാസം,...

വായനയിലൂടെ ആശ്വാസം, അറിവ്​

text_fields
bookmark_border
വായനയിലൂടെ ആശ്വാസം, അറിവ്​
cancel

ദോഹ: വിഭിന്നശേഷിക്കാർക്ക്​ വായനയുടെ വിസ്​മയ ലോകം തുറന്ന്​ ഖത്തർ റെഡ്​ക്രസൻറ്​ സൊസൈറ്റി. സൊസൈറ്റിയുടെ പേ ഷ്യൻറ്​ ബെനഫിറ്റ്​ ഫണ്ടാണ്​ വ്യത്യസ്​ത മേഖലകളിലേക്ക്​ കൂടി സഹായകരമായി മാറുന്നത്​. ചികിൽസാകേന്ദ്രങ്ങളിലും സ ്​ഥാപനങ്ങളിലും ഉള്ള ലൈബ്രറികളുടെ ആവശ്യങ്ങൾക്ക്​ കൂടി ഇത്തരം ഫണ്ട്​ വിനിയോഗിച്ച്​ വൈകല്യവും വിഭിന്നശേഷിയുമ ുള്ളവർക്ക്​ വയനയിലൂടെ ആശ്വാസം കൂടി പകരുകയാണ്​ ലക്ഷ്യം. ഹമദ്​ മെഡിക്കൽ കോർപറേഷ​​െൻറ വിവിധ വിഭാഗങ്ങളിലേക്കായി രണ്ട്​ വായനാശാലകൾ നൽകിയതാണ്​ ഇൗ യിനത്തിൽ അടുത്ത്​ കൈവരിച്ച നേട്ടം. ഇതിൽ ഒന്ന്​ ഇലക്​ട്രോണിക്​സ്​ ​ൈലബ്രറിയും മറ്റൊന്ന്​ സാധാരണ ലൈബ്രറിയുമാണ്​. സാധാരണ ലൈബ്രറിയിൽ 700 പുസ്​തകങ്ങൾ ആണുള്ളത്​. ഇവ ആശുപത്രിയിലെ ഏഴ്​ വ്യത്യസ്​ത ചികിൽസാവിഭാഗങ്ങളിലായാണ്​ വിതരണം ചെയ്യുന്നത്​.

മു​െഎദറിലുള്ള ​വിഭിന്നശേഷിക്കാർക്കായുള്ള ഡേ കെയർ ഹോമിലാണ്​ ഇലക്​ട്രോണിക്​ വായനാശാലയുടെ സേവനം ലഭ്യമാകുന്നത്​. 10 ടാബ്​ലെറ്റുകൾ അടങ്ങിയ ഇ ലൈബ്രറിയുടെ സേവനം ഇവിടങ്ങളിലുള്ള രോഗികൾക്ക്​ ഏ​െറ ആശ്വാസകരമാണ്​. പുതിയ വിദ്യാഭ്യാസ പദ്ധതികൾ കൂടി വായനാശാല പരിപാടികളിൽ ഉൾപ്പെടുത്തുമെന്ന്​ എച്ച്​.എം.സി കമ്മ്യൂണിറ്റി മെഡിസിൻ വകുപ്പിലെ സീനിയർ കൺസൾട്ടൻറ്​ ഡോ. മുഹമ്മദ്​ സിദ്ദിഖി പറഞ്ഞു. പതിവിൽ നിന്ന്​ വ്യത്യസ്​തമായുള്ള റെഡ്​ക്രസൻറ്​ സൊസൈറ്റിയുടെ പ്രവർത്തനമാണ്​ ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻറർനെറ്റിലെയും മറ്റും അറിവുകൾ നൂതന മാർഗങ്ങളിലൂടെ രോഗികൾക്ക്​ നൽകുക വഴി മരുന്നിനപ്പുറമുള്ള ആശ്വാസമാണ്​ രോഗികൾക്ക്​കിട്ടുന്നതെന്നും കൂടുതൽ വിഷയങ്ങളിലുള്ള വിദ്യാഭ്യാസ കാര്യങ്ങൾ കൂടി വരും കാലം ഉൾപ്പെടുത്തുമെന്നും ​റെഡ്​ക്രസൻറ്​ സൊസൈറ്റി ലോക്കൽ ഡെവലപ്​മ​െൻറ്​ മേധാവി മോന ഫാദിൽ അൽസുലൈത്തി പറഞ്ഞു. രാജ്യത്തെ വിവിധ ആരോഗ്യസ്​ഥാപനങ്ങളിലായി ആകെ ആറ്​ ഇലക്​​ട്രോണിക്​ ലൈബ്രറികളാണ്​ ഒരുക്കിയിരിക്കുന്നത്​.

42 കമ്പ്യൂട്ടറുകൾ വിവിധ മെഡിക്കൽ കേന്ദ്രങ്ങൾ, വകുപ്പുകൾ എന്നിവക്കായി ഇതിനകം വിതരണം ചെയ്​തുകഴിഞ്ഞു. ഫഹദ്​ ബിൻ ജാസിം കിഡ്​നി-മാനസികാരോഗ്യ കേന്ദ്രത്തിലെ കുട്ടികളുടെ അത്യാഹിത വിഭാഗത്തിൽ അടക്കമാണിത്​. ചികിൽസയോടുള്ള രോഗികളു​െട പ്രതികരണത്തിൽ വായനകൊണ്ട്​ മികച്ച മാറ്റങ്ങൾ ഉണ്ടാക്കാനാകും. രോഗികൾക്ക്​ മാനസികാരോഗ്യത്തിൽ കൂടുതൽ പിന്തുണയും തണലും നൽകുക എന്ന ലക്ഷ്യത്തിലൂന്നിയാണ്​ ഇൗ മേഖലയിൽ റെഡ്​ക്രസൻറ്​ സൊസൈറ്റി മുന്നേറുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar redcresent society-qatar news
News Summary - qatar redcresent society-qatar news
Next Story