ഖത്തർ റെഡ്ക്രസന്റ് റമദാൻ കാമ്പയിന് തുടക്കം
text_fieldsദോഹ: റമദാൻ കാമ്പയിന് തുടക്കം കുറിച്ച് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി (ക്യു.ആർ.സി.എസ്).
ഖത്തറടക്കം 16 രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് റമദാൻ ഇഫ്താർ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് പുറമെ മറ്റ് 12 രാജ്യങ്ങളിലായി രണ്ട് ദശലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി വർഷം മുഴുവനും മാനുഷിക, വികസനപദ്ധതികൾ നടപ്പാക്കുന്നതും ഉൾപ്പെടുന്നതാണ് ‘ഫലപ്രദമായ ദാനം’ എന്ന മുദ്രാവാക്യത്തിൽ ആരംഭിച്ച റമദാൻ കാമ്പയിനെന്ന് ഖത്തർ റെഡ്ക്രസന്റ് അറിയിച്ചു.
ലോകമെമ്പാടുമുള്ള ദരിദ്രരുടെയും നിരാലംബരുടെയും ദുരിതബാധിതരുടെയും പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് സാധ്യമാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സെക്രട്ടറി ജനറൽ ഫൈസൽ മുഹമ്മദ് അൽ ഇമാദി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഈ വർഷത്തെ റമദാൻ കാമ്പയിൻ രണ്ട് ഭാഗമായാണ് സംഘടിപ്പിക്കുന്നത്. ഒന്നാം ഘട്ടത്തിൽ 16 രാജ്യങ്ങളിലായി റമദാനിൽ 5.38 ലക്ഷം പേർക്ക് ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്യും. രണ്ടാം ഭാഗത്തിൽ വർഷം മുഴുവനും നടപ്പാക്കുന്ന മാനുഷിക, വികസന പദ്ധതികൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

