ഖത്തർ റെഡ്ക്രസൻറിന് വീണ്ടും ദോഹ ബാങ്ക് ധനസഹായം
text_fieldsദോഹ: ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് ദോഹ ബാങ്കിെൻറ ധനസഹായം വീണ്ടും. തങ്ങളുടെ സി.എസ്.ആർ േപ്രാഗ്രാമിെൻറ ഭാഗമായാണ് രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ വാണിജ്യ ബാങ്കുകളിലൊന്നായ ദോഹ ബാങ്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിക്ക് ധനസഹായം നൽകിയിരിക്കുന്നത്. ജനീവയിലെ അന്താരാഷ്ട്ര റെഡ്േക്രാസ് ആൻഡ് റെഡ്ക്രസൻറ് സൊസൈറ്റീസ് ഫെഡറേഷെൻറ അംഗീകാരമുള്ള സന്നദ്ധ സേവന സംഘടനയാണ് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി.
ഖത്തറിലെ സിറിയ, യമനി പൗരന്മാർക്കുള്ള ആരോഗ്യ പരിരക്ഷക്കുള്ള ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയുടെ ഹിബ പദ്ധതിക്ക് പിന്തുണയുമായാണ് ദോഹ ബാങ്ക് ധനസഹായം നൽകിയിരിക്കുന്നത്. ദോഹ ബാങ്ക് അഡ്മിനിസ്േട്രഷൻ ആൻഡ് േപ്രാപ്പർട്ടീസ് തലവൻ അഹ്മദ് ആൽ ഹെൻസാബ് ഇതു സംബന്ധിച്ചുള്ള ചെക്ക് ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി കോർപറേറ്റ് റിലേഷൻസ് ചീഫ് ഹാമിദ് മുഹർറർ, റിസോഴ്സ് മൊബിലൈസേഷൻ വകുപ്പ് ഡയറക്ടർ സഅദ് ഷഹീൻ അൽ കഅബി എന്നിവർക്ക് കൈമാറി.
ഹിബ പദ്ധതി പോലെയുള്ള മാനുഷിക പദ്ധതികൾക്കുള്ള പിന്തുണയുടെ ഭാഗമായാണ് ദോഹ ബാങ്കിെൻറ ധനസഹായമെന്ന് ആൽ ഹെൻസാബ് പറഞ്ഞു. ഖത്തർ റെഡ്ക്രസൻറിെൻറ മാനുഷിക പദ്ധതികൾക്ക് പിന്തുണ നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു.
മിഡിലീസ്റ്റിലും സമീപ പ്രദേശങ്ങളിലുമായി അഭിനന്ദനാർഹമായ നിരവധി പദ്ധതികളാണ് ഖത്തർ റെഡ്ക്രസൻറ് നടപ്പാക്കുന്നത്. ഹിബ പദ്ധതിയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു. അരികുവൽകരിക്കപ്പെട്ടവരുടെയും മോശം സാഹചര്യങ്ങളിൽ ജീവിതം മുന്നോട്ട് നയിക്കുന്നവരുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള ബാങ്കിെൻറ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണിതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
